‘എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്‌സറി മൈ വണ്ടര്‍ വുമണ്‍’

ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിച്ച താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഈ അടുത്തിടെയാണ് വിനീതിന് രണ്ടാമതൊരു കുഞ്ഞ് പിറക്കുന്നത്

ഇപ്പോഴിതാ വിനീത് ശ്രീനിവാസന്റെ പോസ്റ്റാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.

പോസ്റ്റ് ഇങ്ങനെ..
വീണ്ടുമൊരു മാര്‍ച്ച്‌ 31, ദിവ്യയ്‌ക്കൊപ്പമുള്ള 16 വര്‍ഷം, ഹൃദയത്തിന്റെ ഷൂട്ടിംഗിനായി ഞങ്ങള്‍ പഠിച്ച കോളേജിലേക്ക് പോയിരുന്നു. അപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്.

2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു. എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്‌സറി മൈ വണ്ടര്‍ വുമണ്‍, ഇതായിരുന്നു വിനീതിന്റെ കുറിപ്പ്. വിനീതിന്റെ പോസ്റ്റിന് പിന്നാലെയൊയി ആശംസയുമായി ദിവ്യയും എത്തിയിരുന്നു.

16 വര്‍ഷം മുന്‍പ് ഫോണിലൂടെയായിരുന്നു തങ്ങള്‍ പ്രണയം പറഞ്ഞത്. ഇന്ന് ഒരുമിച്ച്‌ പ്രണയം പറഞ്ഞ് ജീവിക്കുന്നു. എല്ലാത്തിനും നന്ദി വിനീത് എന്നുമായിരുന്നു ദിവ്യ കുറിച്ചത്. നമ്മളൊരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ എടുക്കേണ്ടിയിരിക്കുന്നുവെന്നും ദിവ്യ പറയുന്നുണ്ട്.

8 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18 നാണ് വിനീതും ദിവ്യയും വിവാഹിതരായത്. 2017ലാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞു ജനിച്ചു .വിഹാന്‍ എന്നാണ് മകന്റെ പേര്. 2019 ല്‍ ഇരുവര്‍ക്കും ഒരു മകളും ജനിച്ചു. ഷനായാ ദിവ്യ വിനീത് എന്നാണ് മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.

vineeth sreenvasan

Noora T Noora T :