” മോഹൻലാലിനെ സോപ്പിട്ട് ചാൻസ് മേടിക്കുന്ന ചിലരുണ്ട്,അവരാണ് മോഹൻലാലിനോട് അങ്ങനെ പറഞ്ഞു കൊടുത്തത് ” – വിനയൻ
മോഹൻലാലുമായി ഏറെനാൾ ശത്രുതയിലായിരുന്നു വിനയൻ. പിന്നീട് വര്ഷങ്ങള്ക്കു ശേഷം ആ പിണക്കം മാറിയെങ്കിലും അതൊരു ചർച്ച വിഷയം തന്നെയായിരുന്നു. ‘അമ്മ സംഘടനയുമായുള്ള വിനയന്റെ പ്രശ്നങ്ങളിൽ ഈ വിഷയവും ആരോപിക്കപ്പെട്ടിരുന്നു. ഇപ്പോൾ അതിനു പിന്നിലെ കാരണം വ്യക്തമാക്കുകയാണ് വിനയൻ.
“സൂപ്പർസ്റ്റാർ എന്ന സിനിമ ചെയ്തതാണ് മോഹൻലാലുമായി തെറ്റാൻ കാരണമായത്. അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല, അദ്ദേഹത്തിന് ചുറ്റുമുള്ളവരുടെയും ചില ഫാൻസുകാരുടെയും പ്രശ്നങ്ങൾ കൊണ്ടാണ്. മോഹൻലാലിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് അങ്ങനെയൊരു സിനിമയെടുക്കാൻ തീരുമാനിക്കുന്നത്.
മോഹൻലാലിന്റെ ഹിസ്ഹൈനസ് അബ്ദുള്ളക്കൊപ്പമാണ് സൂപ്പർസ്റ്റാർ വരുന്നത്. അത്രയും മികച്ചൊരു സിനിമയെ എതിർക്കാൻ വേണ്ടിയാണോ ഞാൻ ആ സിനിമ ഉണ്ടാക്കിയത്. എന്തൊരു വിഡ്ഢികളാണ് അവർ. മോഹൻലാൽ അല്ല അത് പ്രചരിപ്പിച്ചത്. അദ്ദേഹത്തിന് ചുറ്റും നടക്കുന്ന ചില കക്ഷികളുണ്ട്. അദ്ദേഹത്തെ സോപ്പിട്ട് നടന്ന് ചാൻസ് മേടിക്കുന്ന ചിലർ. വിനയൻ ആ സിനിമ കൊണ്ടുവന്നത് നിങ്ങളെ തകർക്കാനാണെന്ന് അവർ മോഹൻലാലിനോട് പറഞ്ഞിട്ടുണ്ട്.
എന്നാൽ പിന്നീട് മോഹൻലാലിനെ നേരിട്ട് കാണുകയും ആ പിണക്കം മാറുകയും ചെയ്തു. പൊള്ളാച്ചിയിൽ ഞാനൊരു തമിഴ് ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹൻലാലിനെ നേരിട്ട് കാണുകയും ഒരു ചിത്രം ഒരുമിച്ച് ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. സംവിധായകരെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്ന താരമാണ് മോഹൻലാൽ.
എന്നാൽ ആ സമയത്താണ് ഫിലിം ചേംബറിന്റെ പ്രശ്നമുണ്ടാകുന്നത്. നടന്മാരും നടിമാരും സിനിമകളില്‍ കരാർ ഒപ്പുവയ്ക്കണം. എന്നാൽ അമ്മ അതിനെ എതിർത്തു. പക്ഷേ ഞാൻ ചേംബറിനൊപ്പമായിരുന്നു. അങ്ങനെ വീണ്ടും പ്രശ്നമായി. പിന്നെ ദിലീപിന്റെ പ്രശ്നം വന്നപ്പോൾ ഇവർക്കെതിരെ പലകാര്യങ്ങൾ സംസാരിച്ചു. ഇതോടെ അവർ തീരുമാനിച്ചു, ‘ഇനി വിനയൻ വേണ്ട’. വിനയൻ പറഞ്ഞു.
vinayan about mohanlal