എനിക്ക് എത്ര വിലക്കുണ്ടായാലും ഇന്ന് അദ്ദേഹം ജീവിച്ചിരുപ്പുണ്ടാരുന്നേല്‍ എന്‍റെ സിനിമയില്‍ അഭിനയിച്ചേനെ-വിനയൻ !!!

അത്ഭുതദ്വീപ്,അതിശയൻ തുടങ്ങിയ നല്ല കുറെ വ്യത്യസ്ത സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് വിനയൻ. എന്നാൽ മലയാള സിനിമയില്‍ നിന്ന് വിലക്കുകള്‍ നേരിട്ട് സിനിമാ രംഗത്തെ നടീ നടന്മാരെ ലഭിക്കാതെ വന്നതോടെ വിനയന്‍ ചിത്രങ്ങളില്‍ കൂടുതലും പുതുമുഖ താരങ്ങളാണ് സമീപകാലത്തായി ആശ്രയിച്ചത്.

വിലക്ക് നീങ്ങി വീണ്ടും സജീവമായ വിനയന്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രം നിരവധി പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് ബിഗ്‌ സ്ക്രീനിലെത്തിച്ചത്. വിനയന്‍ എന്ന സംവിധായകന് വിലക്കുകള്‍ നേരിടുമ്പോഴും ചില താരങ്ങള്‍ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതായി വിനയന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

സിനിമയില്‍ ആരെയും ഇനി വിലക്കേണ്ടതില്ലെന്ന അമ്മയുടെ നിലപാട് വിനയന്‍ എന്ന സംവിധായകന് കരുത്തു പകരുമ്പോൾ മോഹന്‍ലാലിനെയും, ജയസൂര്യയുമൊക്കെ നായകന്മാരാക്കി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിനയന്‍. എന്നിരുന്നാലും വിലക്ക് നിലനിൽക്കുമ്പോഴും എന്ത് പ്രതിസന്ധികളെയും അതിജീവിച്ച്‌ തന്റെ സിനിമയില്‍ അഭിനയിക്കാന്‍ ധൈര്യം കാണിച്ചിരുന്ന ചില ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നുവെന്നു വ്യക്തമാക്കുകയാണ് വിനയന്‍, അങ്ങനെയൊരു നടനായിരുന്നു ശിവജിയെന്നു വിനയന്‍ പറയുന്നു, ആകാശ ഗംഗ എന്ന ചിത്രത്തില്‍ പത്തിവിടര്‍ത്തിയ മൂര്‍ഖന്‍ പാമ്പിന് മുന്നില്‍ അദ്ദേഹം അഭിനയിച്ച സാഹസിക രംഗം പങ്കുവെച്ചു കൊണ്ടായിരുന്നു നടന്‍ ശിവജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വിനയന്‍ പങ്കുവെച്ചത്.

‘നടനെന്നതിനപ്പുറം നല്ലൊരു വ്യക്തികൂടിയായിരുന്നു അദ്ദേഹം, എനിക്ക് ഉറപ്പാണ്‌, എനിക്ക് എത്ര വിലക്കുണ്ടായാലും ഇന്ന് അദ്ദേഹം ജീവിച്ചിരുപ്പുണ്ടാരുന്നേല്‍ എന്‍റെ സിനിമയില്‍ അഭിനയിച്ചേനെ’ സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമില്‍ സംസാരിക്കവേ വിനയന്‍ പങ്കുവെച്ചു.

vinayan about actor shivaji

HariPriya PB :