ഇന്നുവരെ നല്ല ഷര്‍ട്ട് പോലും ഒരു പടത്തിലും ഇടാന്‍ കഴിഞ്ഞിട്ടില്ല; ഇപ്പോഴും കഥ വരുന്നതെല്ലാം ശവം പൊക്കുന്ന ആള്‍ക്കാരും പിച്ചക്കാരനും-വിനായകൻ!

മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിവുതെളിയിച്ച നടനാണ് വിനായകൻ. മോഹൻലാൽ നായകനായ മാന്ത്രികം എന്ന ചിത്രത്തിൽ സഹനടനായാണ് അദ്ദേഹം സിനിമയിൽ കാലെടുത്തുവെക്കുന്നത്.പിന്നീട് 2016-ൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടി എത്തി.താൻ ഡാർക്ക് ആയതുകൊണ്ട് അത്തരം കഥാപാത്രങ്ങളാണ് തനിക്ക് കിട്ടുന്നതെന്നാണ് താരം പറയുന്നത്.

”എപ്പോഴും ഡാര്‍ക്ക് അല്ലേ. ഇന്നുവരെ നല്ല ഷര്‍ട്ട് പോലും ഒരു പടത്തിലും ഇടാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും കഥ വരുന്നതെല്ലാം ശവം പൊക്കുന്ന ആള്‍ക്കാരും പിച്ചക്കാരനും. ആള്‍ക്കാര്‍ എന്തുകൊണ്ടാണ് എന്നെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത്. പിച്ചക്കാരനും ഡാര്‍ക്കെന്നും പറഞ്ഞാല്‍ അപ്പോള്‍ തന്നെ വിനായകനാണ്.’ എന്നായിരുന്നു വിനായകന്റെ വാക്കുകള്‍.

”നടന്‍ എന്ന നിലയില്‍ കമ്മട്ടിപ്പാടത്തില്‍ തൃപ്തനായിരുന്നില്ല. നടന്‍ എന്ന തരത്തില്‍ കുറച്ച് സ്ട്രോങ് ആകാന്‍ വേണ്ടിയാണ് തൊട്ടപ്പന്‍ ചെയ്തത്. ഞാന്‍ സങ്കടത്തിന്‍ നിന്ന് ജനിച്ചവനാണ്. ഇനി സന്തോഷം മാത്രം മതി, ഇനി മെയിന്‍സ്ട്രീം പടങ്ങള്‍ ഡാര്‍ക്കായിട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല” എന്നും വിനായകന്‍ പറയുന്നു.

vinayakan talks about his characters in films

Sruthi S :