യുവതി യുവാക്കളോടാണ് ഇദ്ദേഹത്തെ നമ്പരുത്! ലോകം അറിയാമെന്ന് സ്വയം നടിക്കുന്നു, ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമാക്കി കാണിച്ച് കുടുംബം പോറ്റുന്നു!; സന്തോഷ് ജോര്‍ജ് കുളങ്ങരയെ അധിക്ഷേപിച്ച് വിനായകന്‍

യാത്രകളെ സ്‌നേഹിക്കുന്ന യാത്ര പോകാന്‍ പലര്‍ക്കും ഒരു പ്രചോദനമാകുന്ന വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. താന്‍ കണ്ട കാഴ്ചകള്‍ ജനങ്ങളുടെ കണ്ണുകളിലേക്കും ഹൃദയങ്ങളിലേക്കും എത്തിച്ച അദ്ദേഹത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ലോകം കണ്ട അദ്ദേഹത്തിന്റെ ഓരോ വാക്കുകള്‍ക്കും വലിയ പ്രാധാന്യമാണ് പുതുതലമുറ പോലും നല്‍കുന്നത്.

എന്നാല്‍ ഇപ്പോഴിതാ സന്തോഷ് ജോര്‍ജ് കുളങ്ങരയെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിനായകന്‍. സന്തോഷ് ജോര്‍ജ് കുളങ്ങരയെ വിശ്വസിക്കരുതെന്നും, ഇയാള്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നുവെന്നും വിനായകന്‍ കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു വിനായകന്റെ അധിക്ഷേപം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇദ്ദേഹത്തെ നമ്പരുത്
യുവതീ..യുവാക്കളോട് …


ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്. സ്വന്തം വ്യവസായം വലുതാക്കാന്‍ ചാനലുകളില്‍ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന ) ആളുകളെ നമ്പരുത്.

യുവതീ യുവാക്കളേ നിങ്ങള്‍ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകു.ഇദ്ദേഹത്തെ നമ്പരുത്.

Vijayasree Vijayasree :