എഴുത്തുകാരന് ഉണ്ണി ആറിന്റെ പരാമര്‍ശത്തിനെതിരെ പരിഹാസവുമായി നടന് വിനായകന് രംഗത്ത്. ലീല എന്ന സിനിമയുടെ ഉള്ളടക്കത്തെ വിമര്‍ശിച്ച നടന് വിനായകനെ എഴുത്തുകാരന് ഉണ്ണി ആര് ഒരു അഭിമുഖത്തിനിടെ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് വിനായകന് സാമൂഹ്യ മാധ്യമത്തിലൂടെ രംഗത്ത് വന്നത്.

‘ഉണ്ണി ആര് സാറേ, ഉണ്ണി ആര് സാറിന്റെ അമ്മുമ്മയോടും ഉണ്ണി ആര് സാറിന്റെ അമ്മയോടും ഉണ്ണി ആര് സാറിന്റെ ഭാര്യയോടും ഉണ്ണി ആര് സാര്‍ ക്ഷമ ചോദിക്കു. വിനായകന് ‘സാറി’നോട് വേണ്ട. മനസിലായോ സാറേ’ എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള വിനായകന്റെ പ്രതികരണം
ലീല എന്ന സിനിമക്ക് മുത്തുചിപ്പിയുടെ ഉള്ളടക്കമാണ്. എഴുത്തുകാരന്റെയും സംവിധായകരുടെയും മാനസ്സികാരോഗ്യം പരിശോധിക്കണം എന്ന് നേരത്തെ വിനായകന് വിമര്‍ശിച്ചിരുന്നു. വിനായകന്റെ ഭാഷയുടെ സഭ്യത, അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ സഭ്യത ഇതെല്ലാം ഉള്ള അദ്ദേഹത്തെ പോലെയുള്ള ആള് അല്ല താന്‍.

അതുകൊണ്ട് തന്നെ എന്റെ കൈയില്‍ നിന്ന് വന്ന ഒരു വീഴ്ച്ചയായി കണ്ട് വിനായകന് സാര്‍ മാപ്പ് തരണം എന്നായിരുന്നു ഇതിനൊടുള്ള ഉണ്ണി ആറിന്റെ മറുപടി. അത്രയും നല്ല സ്വഭാവമുള്ള വിനായകന് ലീല എന്ന സിനിമയെ വിമര്‍ശിക്കാനുളള അവകാശമുണ്ട്. താന്‍ അദ്ദേഹത്തെ പോലെ അല്ലാത്തത് കൊണ്ടാവാം അത്തരത്തില്‍ ചിന്തിക്കുന്നത്. അത് എന്റെ തെറ്റാണ്. വിനായകന് സാര്‍ തന്നോട് ക്ഷമിക്കണമെന്നും ഉണ്ണി ആര് പറഞ്ഞിരുന്നു.
ബ്രിഡ്ജ്, കുള്ളന്റെ ഭാര്യ, ചാര്‍ളി, തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ഉണ്ണി ആര്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയേയും കേരളീയരെയും അപമാനിക്കുന്ന രീതിയില്‍ പ്രതികരിച്ച എഴുത്തുകാരന് ജയമോഹന്റെ നിലപാടിനെയും അഭിമുഖത്തില്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നു.
