നടന്‍ വിക്രാന്ത് മാസ്സി അച്ഛനായി; സന്തോഷ വാര്‍ത്ത അറിയിച്ച് നടന്‍

ബോളിവുഡ് താരം വിക്രാന്ത് മാസ്സി അച്ഛനായി. താരത്തിന്റെ ഭാര്യ ശീതള്‍ താക്കൂര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.

താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരദമ്പതികളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2022 ഫെബ്രുവരിയിലാണ് വിക്രാന്ത് മാസ്സിയും ശീതള്‍ താക്കൂറും വിവാഹിതരാവുന്നത്.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. വിധു വിനോദി ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയില്‍ സിനിമയിലെ പ്രകടനം വിക്രാന്തിന് വലിയ രീതിയില്‍ ശ്രദ്ധനേടിക്കൊടുത്തു. സെക്ടര്‍ 36, ഫിര്‍ ആയി ഹസീന്‍ ദില്‍രുബ എന്നിവയാണ് താരത്തിന്റെ പുതിയ പ്രൊജക്ടുകള്‍.

Vijayasree Vijayasree :