അഭിനയ പ്രാധാന്യമില്ലാത്ത കഥാപാത്രമായിരുന്നു അവർ എനിക്ക് നൽകാനിരുന്നത്‌;ഹോളിവുഡിലെ അവസരത്തെ കുറിച്ച് തുറന്ന് പറഞ്ഞു താരം

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളിലൊരാളാണ് ചിയാൻ വിക്രം. തമിഴകത്താണ് താരം കൂടുതൽ ശ്രദ്ധ് കേന്ദ്രീകരിക്കുന്നതെങ്കിലും മലയാള സിനിമയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം ഉണ്ടായത്. ഇതിനുപുറമേ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബോളിവുഡിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ചുവടുവെച്ച കാലം മുതൽക്കേ തനിക്ക് ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് ഫലിപ്പിക്കാനാകുമെന്ന് തെളിയിച്ചിട്ടുണ്ട്. കഥാപാത്രത്തിനായി താരം നടത്തുന്ന തയ്യാറെടുപ്പുകളും ചെറുതൊന്നുമല്ല. വളരെ മികച്ച രീതിയിലാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്.

അതിനു പിന്നിൽ അദ്ദേഹത്തിന്റെ സമർപ്പണവും കഠിനാധ്വാനവും ആണ് പ്രധാനമായും. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് മികച്ച അവസരങ്ങളാണ് ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഈയടുത്തിടെ ഹോളിവുഡ് സിനിമയില്‍ നിന്നും അവസരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. എന്നാൽ അദ്ദേഹം അത് നിരസിച്ചിരുന്നു. ഇത് വലിയ വാർത്തയായി മാറിയിരുന്നു . തുടർന്ന് എല്ലാവർക്കും അവസരം നിഷേധിച്ചതിന്റെ കാരണമറിയണമായിരുന്നു. ഇതായിപ്പോൾ താരം എന്തുകൊണ്ട് വേണ്ട എന്ന് വെച്ചു എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.

അഭിനയ പ്രാധാന്യമില്ലാത്ത, താരതമ്യേന ചെറുതുമായ വേഷമായിരുന്നു തനിക്ക് അവര്‍ നല്‍കാനിരുന്നതെന്നാണ് താരം പറയുന്നത് . ഇത് മനസ്സിലാക്കിയതിന് പിന്നാലെയായാണ് നോ പറഞ്ഞതെന്ന് അദ്ദേഹം വെളിപ്പെടുത്തി .

മറ്റു ഭാഷകളിൽ നിന്നും അവസരം തേടിയെത്തുമ്പോള്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചുമൊക്കെ താരങ്ങള്‍ ശ്രദ്ധിക്കേണമെന്ന് വിക്രം വ്യക്തമാക്കി പുതിയ ചിത്രമായ കടരം കൊണ്ടാനുമായാണ് വിക്രം ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ജൂലൈ 19ന് ചിത്രമെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കടരം കൊണ്ടാന്റെ ട്രെയിലറും ചിത്രങ്ങളുമൊക്കെ പുറത്തുവന്നതോടെ ആരാധകരും പ്രതീക്ഷയിലാണ്. അജയ് ഞ്ജാനമുത്തു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്.

vikram- hollywood- opens

Noora T Noora T :