“ധ്രുവിന്റെ ആ വീഡിയോസ് കണ്ടപ്പോൾ ബാല എന്നോട് പറഞ്ഞു , നീ തീർന്നെടാ !!” – ചിയാൻ വിക്രം

“ധ്രുവിന്റെ ആ വീഡിയോസ് കണ്ടപ്പോൾ ബാല എന്നോട് പറഞ്ഞു , നീ തീർന്നെടാ !!” – ചിയാൻ വിക്രം

തമിഴ് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം . അച്ഛന്റെ കെയർ ഓഫീലല്ല ധ്രുവ് വിക്രം സിനിമയിൽ അരങ്ങേറുന്നത്. ഡബ്‌സ്മാഷ് വീഡിയോകളിൽ സജീവസാന്നിധ്യമാണ് 2 വർഷമായി ധ്രുവ് വിക്രം. അർജുൻ റെഡ്ഢിയുടെ തമിഴ് റീമേയ്ക്ക് ആയ വര്മയിലേക്ക് ധ്രുവിനു അവസരം ലഭിക്കുന്നത് ഇതിലൂടെയാണെന്നു ചിയാൻ വിക്രം പറയുന്നു.

‘ഈ ചിത്രം ആരംഭിക്കുന്നതിന് രണ്ടുമൂന്നു വര്‍ഷം മുമ്പേ ധ്രുവിന്റെ ഡബ്‌സ്മാഷ് ബാല കണ്ടിരുന്നു. ‘എടാ ഇതോടെ നിന്റെ കാര്യം തീര്‍ന്നു’ എന്നായിരുന്നു ബാല എന്നോട് പറഞ്ഞത്.’‘അര്‍ജുന്‍ റെഡ്ഢി റീമേയ്ക്കിനായി നിരവധി താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. യാതൊരു പ്രതിഫലവുമില്ലാതെ ചിത്രം ചെയ്യാമെന്നു പറഞ്ഞ താരങ്ങളുമുണ്ട്. എന്നാല്‍ ഇത് ധ്രുവ് തന്നെ ചെയ്യണമെന്നു പറഞ്ഞ് മുന്നോട്ട് വന്നത് നിര്‍മ്മാതാവ് മുകേഷ് സാര്‍ ആണ്. ധ്രുവിന്റെ ഡബ്‌സ്മാഷ് കണ്ടാണ് മുകേഷ് സാറും മുന്നോട്ട് വരുന്നത്. വിക്രം പറഞ്ഞു.

വര്‍മ എന്ന ചിത്രത്തിലും ധ്രുവിന് അഭിനയിച്ച് ഫലിപ്പിക്കേണ്ടതായ ഒരുപാട് നിമിഷങ്ങളുണ്ട്. ഈ ചിത്രം ആര് സംവിധാനം ചെയ്താലും ഹിറ്റായിരിക്കും. എന്നാല്‍ ധ്രുവിന്റെ ആദ്യചിത്രം വളരെ സ്‌പെഷല്‍ ആയുള്ള ഒരാള്‍ സംവിധാനം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.’നടന്‍ കൂട്ടിച്ചേര്‍ത്തു.

ധ്രുവ് വിക്രമിന്റെ നായികയായി ഈ ചിത്രത്തില്‍ എത്തുന്നത് മേഘ എന്ന പുതുമുഖ നായികയാണ്. തെലുങ്കില്‍ വിജയ് ദേവര്കൊണ്ടയും ശാലിനി പാണ്ഡെയുമാണ് നായകനും നായികയുമായി എത്തിയത്.വിക്രമിന് ഒരു നടനെന്ന നിലയില്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാല ഒരുക്കിയ സേതു. അതിനു ശേഷം വിക്രമിന്റെ കരിയര്‍ ബെസ്റ്റ് ആയ പിതാമഹനും ബാല തന്നെയാണ് ഒരുക്കിയത്.

vikram about dhruv

Sruthi S :