വിയോജിപ്പുകൾ ഒരുപാടുണ്ട്. എങ്കിലും അത് പറയാതെ വയ്യ. ഇന്ന് ദിലീപ് എവിടെയാണെന്ന് നോക്കൂ. അതാണ് സിനിമയുടെ ഒരു മാജിക്; വിജു വർമ്മ

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്.

മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്. എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്.

ഇപ്പോൾ മലയാള സിനിമാ ലോകത്തേയ്ക്ക് തിരിച്ച് വരാനുള്ള ശ്രമത്തിലാണ് നടൻ. വെല്ലുവിളിയാവുന്നത് താരത്തിനെതിരായ കേസും മറ്റുമാണ്. തന്റെ പുതയി സിനിമയായ പ്രിൻസ് ആന്റ് ഫാമിലി തിയേറ്ററിലേയ്ക്ക് എത്താനിരിക്കെയാണ് നടിയെ ആക്രമിച്ച കേസ് വീണ്ടും പൊതുമധ്യത്തിലേക്ക് വന്നിരിക്കുന്നത്. ഈ വേളയിൽ മൂന്ന് പതിറ്റാണ്ട് മുൻപുള്ള ദിലീപുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ വിജു വർമ്മ.

പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രവുമായി ബന്ധപ്പെട്ട് ലൊക്കേഷനിൽ നടന്ന സംഭവവികാസങ്ങളാണ് വിജു വർമ്മ ഓർത്തെടുത്തത്. അന്നത്തെ ദിലീപിനെ അല്ല പിന്നീട് കണ്ടതെന്നും ഒടുവിൽ ഇപ്പോഴത്തെ സ്ഥിതി എന്തായെന്നും സംവിധായകൻ ചോദിക്കുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ അനുഭവം പറയുമ്പോൾ വിവാദമാവുമോ എന്ന് എനിക്ക് ഭയമുണ്ട്. മനോജ് കെ ജയനാണ് അതിലെ നായകൻ, ഉർവശി നായിക. പിന്നെ ദിലീപ്, നന്ദു, യദു, നാദിർഷ ഉണ്ടോയെന്ന് എനിക്ക് സംശയമുണ്ട്, പിന്നെ അബിയുമുണ്ട്. ഇവരൊക്കെ എന്ന് പറയുന്നത് ചെറുപ്പക്കാരുടെ ഒരു കാളികൂളി സംഘമുണ്ടല്ലോ, അതാണ്. മനോജ് കെ ജയൻ അന്ന് താരമാണ്. മെയിൻ ലീഡ് ചെയ്യുന്നത് അദ്ദേഹമാണ്, ജഗതിയും ജനാർദ്ദനനുമുണ്ട്.

അന്ന് ദിലീപും സംഘവും വിജി തമ്പി സാറിന്റെ അടുത്ത് വന്നൊരു പരാതി പറഞ്ഞു. കോസ്‌റ്റ്യും ചോദിക്കുമ്പോൾ ആ കൂട്ടയിലെ എടുത്തിടാൻ പറയുന്നു. മറ്റുള്ളവർക്ക് ഒക്കെ തയ്ച്ചു ഒക്കെയാണ് കൊടുക്കുന്നത്. അന്നേരം ഇവരൊന്നും താരങ്ങളൊന്നും ആയിട്ടില്ല. ചാക്കിൽ ഉള്ളത് എടുത്തിട്ടോളാൻ ആയിരുന്നു അവരോട് പറഞ്ഞത്. അതിനൊക്കെ ഞാൻ സാക്ഷി ആയിരുന്നു.

ഈ പടം കഴിഞ്ഞു, പിന്നെ ഒരു രണ്ടോ മൂന്നോ പടം കഴിയുമ്പോഴേക്കും ദിലീപ് താരമായി മാറിയിരുന്നു. മനോജ് കെ ജയൻ പിന്നെ സീനിലേ ഇല്ലാതായി. സിനിമ പലപ്പോഴും അങ്ങനെയാണ് മാറാറുള്ളത്. ഒരു വെള്ളിയാഴ്‌ചയാണ് എല്ലാം തീരുമാനിക്കുന്നതെന്ന് ഒരിക്കലും വെറുതെ പറയുന്നതല്ല. അത് നേരിട്ട് കണ്ടൊരു ആളാണ് ഞാൻ.

അന്ന് സനൽ ആയിരുന്നു അസോസിയേറ്റ്. തംബുരുവിലയിരുന്നു എല്ലാവരുടെയും താമസം. അപ്പോൾ റൂമിലേക്ക് ദിലീപ് വരും. കുറച്ചുകൂടി ഡയലോഗ് ഒക്കെ ചേർക്ക് സനലേ എന്ന് ദിലീപ് അവിടെ വന്ന് ചോദിക്കുമായിരുന്നു. ഞാൻ സൈന്യം ഷൂട്ട് നടക്കുമ്പോഴാണ് വരുന്നത് എന്നും പറയുമായിരുന്നു. എന്തെങ്കിലും ഒക്കെ എഴുതിച്ചേർക്കാൻ പുള്ളി ആവശ്യപ്പെടുമായിരുന്നു.

ഇങ്ങനെയുള്ള ദിലീപ് പിന്നെ മലയാള സിനിമയുടെ നെടുംതൂൺ ആവുകയും ആരെന്ത് ചെയ്യണം എന്ന് തീരുമാനിക്കുകയും ചെയ്യുന്ന ഒരു പവർ സെന്റർ ആയി മാറുകയും ചെയ്‌തു. അത് അയാളുടെ കഠിനാധ്വാനത്തിന്റെയും മറ്റും ഫലമാണ്. മറ്റ് കാര്യങ്ങൾ ഒക്കെ ഒഴിവാക്കാം. വിയോജിപ്പുകൾ ഒരുപാടുണ്ട്. എങ്കിലും അത് പറയാതെ വയ്യ. ഇന്ന് ദിലീപ് എവിടെയാണെന്ന് നോക്കൂ. അതാണ് സിനിമയുടെ ഒരു മാജിക് എന്ന് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അടുത്തിടെ ദിലീപ് വലിയ താരമാകുമെന്ന് അന്നേ ഖുശ്ബു പറഞ്ഞിരുന്നെന്ന് തിരക്കഥാകൃത്ത് റോബിൻ തിരുമല പറഞ്ഞതും ശ്രദ്ദിക്കപ്പെട്ടിരുന്നു. എംജി റോഡിലെ ഒരു ഹോട്ടലിന്റെ മുകളിൽ വെച്ചായിരുന്നു ദിലീപിന്റെ ഇന്റർവ്യൂ. ദിലീപ് മിമിക്രിയൊക്കെ കാണിക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കി. ഇയാൾ ഒരു സൂപ്പർസ്റ്റാറാകുമെന്ന് ഖുശ്ബു പറയുന്നുണ്ട്. അന്ന് ദിലീപിനെ താഴെ കൊണ്ടിറക്കി ബെെക്കിൽ കാത്ത് നിന്ന ആളായിരുന്നു നാദിർഷ.

പിന്നീട് നാദിർഷ മറ്റൊരാൾക്ക് പകരമായി മാനത്തെ കൊട്ടാരത്തിൽ അഭിനയിച്ചെന്നും റോബിൻ തിരുമല ഓർത്തു. സിനിമയ്ക്കിടെയുണ്ടായ മറ്റൊരു സംഭവവും റോബിൻ തിരുമല പങ്കുവെച്ചു. ദിലീപ് എനിക്കടുത്ത് വന്ന് ഭായ് എനിക്കൊരു ഉപകാരം ചെയ്യണമെന്ന് പറഞ്ഞു. മാനത്തെ കൊട്ടാരത്തിൽ 50 പോസ്റ്ററുകൾ ഉണ്ട്. ഒരു സെെഡിൽ ദിലീപിന്റെ തലയും ഒരു സൈഡിൽ ഖുശ്ബുവിന്റെ തലയും സെന്ററിൽ സുരേഷ് ഗോപിയുമാണ് പോസ്റ്ററിൽ. ദിലീപ് ആകെ അന്തം വിട്ടു. അത്രയും വലിയ പോസ്റ്ററടിക്കുകയെന്നത് അസാധ്യമാണ്.

എനിക്ക് ഇത് പോലത്തെ കുറച്ച് പോസ്റ്റർ സംഘടിപ്പിച്ച് തരാമോ പെെസ ഞാൻ കാെടുക്കാമെന്ന് ദിലീപ് എന്നോട് ചെവിയിൽ ചോദിച്ചു. അതെന്തിനാണെന്ന് ഞാൻ ചോദിച്ചു. ചെറിയൊരു ആവശ്യമുണ്ടെന്ന് ദിലീപ്. ദിലീപിന്റെ വീ‌ടിന്റെയടുത്ത് ഒട്ടിക്കാനായിരുന്നു. അന്ന് പുള്ളിക്ക് ഒരു പ്രണയമുണ്ട്. നടക്കാതെ പോയ പ്രണയം.

അവരുടെ വീട്ടുകാർ കാണാൻ വേണ്ടിയോ മറ്റോ ആണ് ഒട്ടിക്കാൻ പറഞ്ഞത്. ആന്റണി അന്ന് പറഞ്ഞ വാക്കുണ്ട്. മാനത്തെ കൊട്ടാരം എന്ന സിനിമയുടെ പോസ്റ്ററാണിത്, ഈ പോസ്റ്റർ ലോകം മുഴുവൻ ഒട്ടിക്കാൻ പോകുകയാണ് നീ ആരാണെന്ന് കുറച്ച് കഴിയുമ്പോൾ ആൾക്കാർ മനസിലാക്കുമെന്ന് പറഞ്ഞു. അത് സത്യമായെന്നും റോബിൻ തിരുമല വ്യക്തമാക്കി. ഒരു കാലത്ത് തിയറ്ററുകളിൽ ആളെ നിറയ്ക്കാൻ കെൽപ്പുളള ഒരു താരം മാത്രമായിരുന്നില്ല ദിലീപ്. അതിനപ്പുറം മികച്ച അഭിനയശേഷിയും തന്റെതായ ശൈലിയുമുളള നടൻ എന്ന നിലയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിരുന്നു.

സല്ലാപവും, ജോക്കറും, കഥാവശേഷനും, ഗ്രാമഫോണും, അരികെയും അങ്ങനെ വിരലിൽ എണ്ണാവുന്ന ചില സിനിമകളിൽ തനിക്കു കോമഡി മാത്രമല്ല ഇമോഷണൽ രംഗങ്ങളും അതി ഗംഭീരമായി അവതരിപ്പിക്കാൻ തനിക്കു കഴിയും എന്ന് തെളിയിച്ച ആളാണ് ദിലീപ്. എന്നാൽ ദിലീപിന് അടുത്ത കാലത്തായി നല്ല സമയമല്ല സിനിമയിൽ. നടന്റേതായി പുറത്തെത്തിയ ചിത്രങ്ങൾക്കൊന്നും തന്നെ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനായില്ല. മിമിക്രിയിലൂടെയായിരുന്നു ദിലീപ് സിനിമയിലേയ്ക്ക് എത്തുന്നത്.

എന്നാൽ അടുത്തിടെ, കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം നിങ്ങൾ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാൻ തന്നെ മറന്നുപോയ അവസ്ഥയായി’ എന്നാണ് അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്. ഞാൻ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിന് വേണ്ടി എല്ലാവരുടേയും സിനിമ കാണും.

അത് കഴിഞ്ഞ് ഞാൻ എന്റെ സിനിമകൾ തന്നെ കാണാൻ തുടങ്ങി. അങ്ങനെയാണ് എനിക്ക് വീണ്ടും അഭിനയിക്കണമെന്ന തോന്നലുണ്ടാകുന്നത്. രണ്ട് വർഷം ഞാൻ അഭിനയിച്ചിട്ടേ ഉണ്ടായിരുന്നില്ല. എല്ലാം തീരട്ടെ എന്നിട്ട് നോക്കാം എന്ന നിലപാടിലായിരുന്നു ഞാൻ. എന്നാൽ ഒന്നും തീർക്കാൻ ആർക്കും താൽപര്യം ഇല്ല. മറുവശത്ത് എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ പറയുന്നത് നിങ്ങൾ വീണ്ടും സിനിമ ചെയ്യണമെന്നാണ്.

എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്.

വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ്. പ്രേക്ഷകന്റെ കയ്യടിയും വാക്കുകളുമാണ് നമ്മുടെ ഊർജ്ജം. പ്രേക്ഷകരുടെ സ്നേഹത്തിൽ അന്ന് മുതൽ ഇന്നുവരെ ഒരു കുറവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഏറ്റവും വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് രാമലീല എന്ന ചിത്രം പുറത്തിറങ്ങുന്നത്. എൻ്റെ സിനിമ കാണരുതെന്ന രീതിയിൽ ഒരു വിഭാഗം വലിയ രീതിയിൽ വിഷം കുത്തിവെച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ രാമലീല എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായെന്നും ദിലീപ് പറഞ്ഞിരുന്നു.

‘പ്രിൻസ് ആൻഡ് ഫാമിലി’, ‘ഭ ഭ ബ’ തുടങ്ങിയ ചിത്രങ്ങളാണ് നടന്റേതായി പുറത്തെത്താനുള്ളത്. വളരെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ദിലീപും കാത്തിരിക്കുന്നത്. ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ അഫ്സൽ ആലപിച്ച ‘ഹാർട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.

ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്ക‍ർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.

Vijayasree Vijayasree :