ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു കാതൽ. ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ വിമൿശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിജി തമ്പി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
നമുക്ക് നമ്മുടേതായ ഭാരതീയ സംസ്കാരം ഉണ്ട്, അതിന് അധിഷ്ഠിതമായി ആയിരിക്കണം കലകൾ ഏതായാലും വരേണ്ടത്. ഞാൻ തന്നെ കഴിഞ്ഞ ദിവസം ഒരു പ്രസ്താവന കൊടുത്തിരുന്നു കേരളാ സർക്കാർ ഒരു അവാർഡ് കൊടുത്തതുമായി ബന്ധപ്പെട്ട്. മമ്മൂട്ടിയുടെ കാതൽ എന്ന സിനിമ പറയുന്ന പ്രമേയം സംസ്കാരത്തിന് യോജിക്കാത്ത പ്രമേയം ആണ്.
അതുകൊണ്ട് തന്നെ ആ സിനിമയ്ക്ക് അവാർഡ് നൽകിയതിനോട് വിശ്വ ഹിന്ദു പരിഷത്ത് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ പുത്തിറങ്ങുന്ന സിനിമകളെല്ലാം ല ഹരിമരുന്നുകളുടെ ഉപയോഗത്തെ പൊലിപ്പിച്ചു കാണിക്കുന്നു. മദ്യം ഇല്ലാത്ത സിനിമകൾ പുറത്തിറങ്ങുന്നില്ല. സിനിമ സമൂഹത്തിന്റെ മറ്റൊരു പരിച്ഛേദമാണ്. സിനിമകളിൽ ബന്ധങ്ങൾ കാണിക്കുന്നില്ല.
മയ ക്കുമരുന്നുകളുടെയും ഡ്ര ഗ്സിന്റെയും ഉപയോഗം സിനിമകളിൽ കൂടുതലായി കാണിക്കുന്നു. സെൻസർ ബോർഡ് ഇത് വെട്ടിക്കളയണമെന്നാണ് ഞാൻ പറയുന്നത്. വളരെ ശക്തമായ രീതിയിൽ ഇതിനെതിരെ നിലപാടെടുക്കണം. സെൻസർ പോലും ബാധകമല്ലാത്ത അവസ്ഥയിലാണ് ഒടിടിയിൽ സിനിമകൾ റിലീസ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.