വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; വിജയുടെ തമിഴക വെട്രി കഴകം തനിച്ച് മത്സരിക്കും!

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദളപതി വിജയ്യുടെ തമിഴക വെട്രി കഴകം തനിച്ച് മത്സരിക്കുമെന്ന് വിവരം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കക്ഷിയുമായി തമിഴക വെട്രി കഴകം സഹകരിക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തിൽ വിജയ് താത്പര്യം കാണിക്കുന്നില്ലെന്നാണ് വിവരം.

വിജയ് തനിച്ചുനിൽക്കുകയാണെങ്കിൽ വോട്ടുകൾ ഗണ്യമായി ഭിന്നിക്കുമെന്നും ഡി.എം.കെ.യ്ക്കും അണ്ണാ ഡി.എം.കെ.യ്ക്കുമാണ് ഇത് ദോഷംചെയ്യുകയെന്നുമാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പ് തങ്ങളുടെ കന്നിയങ്കമായതിനാൽ തനിച്ചു മത്സരിക്കാനും ജനങ്ങളുടെ നിലപാട് അറിയാനുമുള്ള നീക്കമാണ് വിജയ്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നരക്കോടി അംഗങ്ങളെ ചേർത്ത് പാർട്ടിയെ വിപുലപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾ വിജയ് തുടങ്ങിക്കഴിഞ്ഞു. യുവജനങ്ങളെ കൂടെക്കൂട്ടി പാർട്ടിയെ വളർത്താനാണ് വിജയ്‌യുടെയും നീക്കം.

തമിഴക വെട്രി കഴകത്തിനും നാം തമിഴർ കക്ഷിയ്ക്കും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. ദ്രാവിഡ പാർട്ടികൾക്കുള്ള ബദൽ എന്നനിലയിലാണ് സീമാൻ പാർട്ടി ആരംഭിക്കുന്നത്. സീമാൻ 2010-ലാണ് നാം തമിഴർ കക്ഷി ആരംഭിച്ചത്.

വിജയയ്‍യുടെ ഫാൻസ് അസോസിയേഷന്‍ ആയ ദളപതി വിജയ് മക്കൾ ഇയക്കം (ടിവിഎംഐ) പ്രത്യേക പതാകയോ ചിഹ്നമോ ഇല്ലാതെ, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 169 അംഗങ്ങൾ മത്സരിച്ചതിൽ 115 പേരും തിരഞ്ഞെടുക്കപ്പെട്ടു. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിനു മുൻപ് കളം അറിയാൻ നടത്തിയ പരീക്ഷണമായിരുന്നു ഇതെന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത്.

Vijayasree Vijayasree :