സാധാരണ നടന്മാർ തനിക്ക് നായക വേഷങ്ങൾ ലഭിക്കുന്നില്ലെന്നും , ഉദ്ദേശിക്കുന്നതുപോലെ കഥാപാത്രങ്ങൾ ലാഭക്കുന്നില്ല എന്നുമൊക്കെ പരാതി പറയാറുണ്ട് . എന്നാൽ ഇതിൽ നിന്നും വ്യത്യാസമാണ് വിജയരാഘവന്റെ നിലപാട് .
സിനിമ മേഖലയില്‍ നിന്ന് ലഭിക്കുന്ന ഏത് ചെറിയ വേഷവും തനിക്ക് സ്വീകാര്യമാണെന്ന് നടന് വിജയരാഘവന്. അഭിനയം എന്ന കലയെയാണ് താന്‍ സ്നേഹിക്കുന്നതെന്നും താരം പറയുന്നു.
ഞാന്‍ വലിയൊരു സംഭവമാണെന്നു ചിന്തിച്ചാല്‍ പിന്നീട് നമുക്കൊരിക്കലും താഴേക്കിറങ്ങി വരാന്‍ പറ്റില്ല. വലിയ സംഭവമല്ലെന്നു ചിന്തിച്ചാല്‍ പിന്നെ, നമുക്ക് ഏതു വേഷവും അഭിനയിക്കാം. പട്ടാളക്കാരനാകാം, കള്ളനാകാം, ഭിക്ഷക്കാരനാകാം. എന്തുമാകാം അദ്ദേഹം പറയുന്നു.

എനിക്ക് ആറുമാസമുള്ളപ്പോള്‍ എടുത്ത ഫോട്ടോയാണ് എന്റെ ഫോണില്‍ സ്ക്രീന്‍ സേവറായി ഇട്ടിരിക്കുന്നത്. ഓരോ തവണ ഫോണെടുക്കുമ്ബോഴും ആ ചിത്രം എന്നെ ഓര്‍മ്മപ്പെടുത്തും. ‘കുട്ടാ, നീയിത്രയേയുള്ളൂ… പിന്നെന്തിനാണ് വെറുതെ പെരുക്കുന്നത്?’ വിജയരാഘവന് പറഞ്ഞു.
vijayraghavan about his life