ഒരുമിച്ചാണെന്നത് തൃഷ പറയാതെ പറഞ്ഞു, പിറന്നാള്‍ ആശംസകള്‍ക്ക് പിന്നാലെ സംഭവിച്ചത്!

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളില്‍ നിന്നും കളിയാക്കലുകളില്‍ നിന്നുമെല്ലാം ഉയര്‍ന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചില്‍ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താര്തതിന്റെ ഓരോ സിനിമാ റീലീസും ആരാധകര്‍ക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടില്‍ മാത്രമല്ല, ഇങ്ങ് കേരളത്തില്‍ വരെ വിജയ്ക്ക് ആരാധകര്‍ ഏറെയാണ്.

കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ അമ്പതാം പിറന്നാള്‍. കെങ്കേമമായി വിജയുടെ പിറന്നാള്‍ ആഘോഷിക്കാറുണ്ടായിരുന്നു ആരാധകര്‍. എന്നാല്‍ ഇത്തവണ പിറന്നാള്‍ ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം സംഭവിച്ചതിന്റെ പേരിലാണ് വിജയ് പിറന്നാള്‍ ആഘോഷങ്ങള്‍ ഉപേക്ഷിച്ച് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ആരാധകരോട് ആവശ്യപ്പെട്ടത്.

എന്നിരുന്നാലും അങ്ങിങ്ങായി അര്‍ധരാത്രി 12 മണി മുതല്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പുറമേ ആഘോഷങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ആയിരുന്നു ഇത്തവണത്തെ ആഘോഷങ്ങളില്‍ കൂടുതലും. തങ്ങളുടെ പ്രിയപ്പെട്ട ദളപതിയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. സഹപ്രവര്‍ത്തകരും ആരാധകരും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

അതില്‍ ഒരു ദിവസം വൈകിയെത്തിയ പിറന്നാള്‍ ആശംസകളാണ് ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുന്നത്. നടി തൃഷയാണ് ലേറ്റ് ബെര്‍ത്ത് ഡെ പോസ്റ്റുമായി എത്തിയത്. വിജയിക്കൊപ്പമുള്ള മിറര്‍ സെല്‍ഫിക്കൊപ്പമായിരുന്നു നടിയുടെ ആശംസ. ശാന്തത ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ശാന്തതയിലേക്ക്! ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍ സൃഷ്ടിക്കാനുണ്ട്. എന്ന അടിക്കുറിപ്പില്‍ കേക്കിന്റെ ഇമോജിക്കൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. ലിഫ്റ്റില്‍ നിന്നുള്ള സെല്‍ഫിയാണ് തൃഷ പങ്കുവച്ചത്. ഫുള്‍ ബ്ലാക്കിലാണ് ചിത്രത്തില്‍ വിജയ്‌യെ കാണുന്നത്. പ്രിന്റഡ് ഡ്രസ്സാണ് തൃഷയുടെ വേഷം.

ഈ ചിത്രം പുറത്ത് വന്നതോടെ വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ വിജയുടെയും തൃഷയുടെയും പേര് ഉയര്‍ന്ന് വരികയാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. വിജയുടെ വിട്ടിലെ പാര്‍ട്ടിയില്‍ തൃഷ സ്ഥിര സാന്നിധ്യമാണെന്നും മദ്യപിച്ച് ലക്ക് കെട്ട തൃഷയെ കണ്ട് വിജയുടെ ഭാര്യ സംഗീത വഴക്കുണ്ടാക്കിയെന്നെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇപ്പോള്‍ ഈ ചിത്രം കൂടി കണ്ടതോടെ, ഒരുമിച്ചാണെന്നത് തൃഷ പറയാതെ പറയാനാണ് പിറന്നാള്‍ ആശംസയുമായി എത്തിയതെന്നാണ് ആരാധകരില്‍ ഒരാള്‍ കുറിച്ചത്. മാരീഡ് മാന്‍ എന്തിന് ഡേറ്റിന് പോയി? വിജയിയെ വിവാഹം കഴിച്ചൂടെ, സംഗീത പിണങ്ങി പോയി എന്നത് സത്യമാണല്ലേ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഇരുവരും ഡേറ്റിങിനോ ഷോപ്പിങിനോ പോയപ്പോള്‍ ലിഫ്റ്റില്‍ വെച്ച് പകര്‍ത്തിയതാകാം തൃഷ പങ്കിട്ട ചിത്രം എന്നും ആരാധകര്‍ പറയുന്നുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാര്യ സംഗീത വിജയിയില്‍ നിന്നും അകന്ന് കഴിയുകയാണെന്നാണ് പ്രചാരണം. ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി എവിടെയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല. അടുത്തിടെ സംവിധായകന്‍ ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സംഗീത എത്തിയിരുന്നു. എന്നാല്‍ ഒപ്പം വിജയ് ഉണ്ടായിരുന്നില്ല. മകന്‍ സഞ്ജയ്‌ക്കൊപ്പമാണ് സംഗീത എത്തിയത്. സംഗീത മകള്‍ക്കൊപ്പം ലണ്ടനിലാണെന്നും അതിനാലാണ് വിജയ്ക്ക് ഒപ്പം എവിടെയും എത്താത്തത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ തന്റെ സിനിമയുടെ ചിത്രീകരണ ശേഷം ലണ്ടനിലേയ്ക്ക് പോകുന്ന പതിവ് വിജയും തെറ്റിച്ചതോടെ സോഷ്യല്‍ മീഡിയയിലെ കഥകള്‍ പലവഴിക്കായിരിക്കുകയാണ്.

അതേസമയം, ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണ് വിജയ് നായകനായി പുറത്തെത്താനിരിക്കുന്ന ചിത്രം. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമയായാണ് ഗോട്ട് തിയേറ്ററുകളിലെത്തുന്നത്. സെപ്റ്റംബര്‍ 5 ന് ചിത്രം തിയേറ്ററുകളിലെത്തും. ഇരട്ട വേഷത്തിലാണ് വിജയ് എത്തുകയെന്നാണ് വിവരം. ലോകേഷ് കനകരാജിന്റെ ലിയോ ആണ് വിജയുടേതായി അവസാനം പുറത്തെത്തിയ ചിത്രം. തൃഷയായിരുന്നു നായിക.

Vijayasree Vijayasree :