വിജയ് സേതുപതി നായകനായി എത്തിയ ചിത്രം മഹാരാജ ഹിറ്റായി മാറിയിരുന്നു. നിഥിലൻ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധായകൻ. മക്കൾ സെൽവത്തിന്റെ 50ാം ചിത്രമായി തിയറ്ററിൽ എത്തിയ മഹാരാജ 100 കോടിയിലധികം കളക്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്.

ഇതിനു പിന്നാലെ സംവിധായകൻ നിഥിലൻ സ്വാമിനാഥനെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ദളപതി വിജയ്. മാത്രമല്ല നിർമാതാക്കളിൽ ഒരാളായ സുധന്‍ സുന്ദരവും നിഥിലനൊപ്പമുണ്ടായിരുന്നു.

അതേസമയം സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത് നിഥിലൻ തന്നെയാണ്. വികാരഭരിതനായാണ് സംവിധായകൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

”പ്രിയപ്പെട്ട അണ്ണ. ഈ കൂടിക്കാഴ്ചയ്ക്ക് നന്ദി. താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. മഹാരാജയെ കുറിച്ച് താങ്കള്‍ സംസാരിച്ചത് എന്നെ അമ്പരപ്പിച്ചു. ”

”ഇത് എനിക്ക് വലിയ അഭിനന്ദനമാണ്. താങ്കളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും പ്രശംസയ്ക്കും നന്ദി. ലവ് യു അണ്ണാ.”- എന്നാണ് നിഥിലൻ കുറിച്ചു.
