ഡി എയ്ജിങ് വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും!; നടന്‍ യുഎസിലേക്ക്!

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടില്‍ പുറത്തെത്താനുള്ള ‘ദി ഗോട്ട്’. സിനിമയില്‍ വിജയ്‌യെ ഡി എയ്ജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെറുപ്പമാക്കുന്നു എന്ന വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയായിരുന്നു. സിനിമയുടെ ഡി എയ്ജിങ് വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

വിജയ് ഗോട്ടിന്റെ ചിത്രീകരണത്തിനായി ദുബായിലേക്ക് തിരിച്ചിരിക്കുകയാണ്. താരത്തിന്റെ ചെന്നൈ എയര്‍പോര്‍ട്ടിലെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. ദുബായില്‍ നിന്ന് താരം ഉടന്‍ ഡി എയ്ജിങ്ങിനായി യുഎസിലേക്ക് തിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിജയ് ഡബിള്‍ റോളില്‍ എത്തുന്ന സിനിമ സെപ്തംബര്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Vijayasree Vijayasree :