വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സൂപ്പർ ഡീലക്സ് റിലീസിന് ഒരുങ്ങുകയാണ്. വെത്യസ്തമായ തീമിലെത്തിയ ചിത്രത്തിന്റെ ട്രെയ്ലറിനു വലിയ സ്വീകാര്യത ആണ് ലഭിച്ചത്. ഇപ്പോൾ മറ്റൊരു വാർത്തയാണ് സിനിമയുമായി ബന്ധപെട്ടു വരുന്നത്.

ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. അമിതമായ നഗ്ന രംഗങ്ങളും അശ്ളീല സംഭാഷണങ്ങളും നിറഞ്ഞ ചിത്രമാണ് സൂപ്പർ ഡീലക്സ്. അതിനാലാണ് എ സര്ടിഫിക്കറ് ലഭിച്ചത്.
തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി ട്രാന്‍സ് ജെന്‍ഡറായി ആണ് .വേഷമിടുന്നത്. മലയാള താരം ഫഹദ് ഫാസിലും, സാമന്ത, രമ്യാ കൃഷ്ണന് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

ആരണ്യകാണ്ഡം എന്ന ചിത്രത്തിലൂടെ സുപരിചിതനായ ത്യാഗരാജന് കുമാരരാജയാണ് സൂപ്പര്‍ ഡിലക്സ് സംവിധാനം ചെയ്യുന്നത്. ശില്‍പ്പ എന്ന ട്രാന്സ്വുമണിന്റെ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. പടയപ്പയില്‍ നീലാംബരിയായും ബാഹുബലിയില്‍ ശിവകാമിയായും തിളങ്ങിയ രമ്യ കൃഷ്ണന് ചിത്രത്തില്‍ പോണ് നടിയുടെ വേഷത്തിലാണ് എത്തുന്നത്. ലീല എന്നാണ് രമ്യയുടെ കഥാപാത്രത്തിന്റെ പേര്. മിഷ്കിന്, ഭഗവതി പെരുമാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
vijay sethupathy and fahad fazil starrer super deluxe gets an A certificate