സ്ത്രീകള്‍ക്കായി പ്രത്യക ഘടകം രൂപീകരിക്കും, അംഗത്വ വിതരണത്തിനായി ഒരു മൊബൈല്‍ ആപ്പ്; ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശവുമായി വിജയ്

ഈ മാസം ആദ്യമായിരുന്നു വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമാക്കിയത്. ഇപ്പോള്‍ പാര്‍ട്ടിയുടെ പേര് തമിഴക വെട്രിക് കഴകം എന്നാക്കിയതിന് പിന്നാലെ, പാര്‍ട്ടിയുടെ വിപൂലീകരണം ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കാന്‍ ജില്ലാ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് നടന്‍ വിജയ്.

പാര്‍ട്ടിയില്‍ രണ്ട് കോടി ജനങ്ങളെ അംഗങ്ങള്‍ ആക്കാനാണ് നിര്‍ദേശം. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായിരിക്കണം കൂടുതല്‍ പരിഗണന. ഇന്ന് ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് വിജയിന്റെ നിര്‍ദേശം.

പാര്‍ട്ടിയുടെ കീഴില്‍ സ്ത്രീകള്‍ക്കായി പ്രത്യക ഘടകം രൂപികരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കന്നി വോട്ടര്‍മാരെയും സ്ത്രീകളെയും പാര്‍ട്ടി അംഗത്വത്തിലേക്ക് കൊണ്ടുവരാന്‍ സജീമായി പ്രവര്‍ത്തിക്കണമെന്ന് വിജയ് അഭ്യര്‍ഥിച്ചു.

അംഗത്വ വിതരണത്തിനായി ഒരു മൊബൈല്‍ ആപ്പ് തയ്യാറാക്കും. ജില്ലകള്‍, ആസംബ്ലി മണ്ഡലം എന്നിവ കേന്ദ്രീകരിച്ച് മെമ്പര്‍ഷിപ്പ് െ്രെഡവ് നടത്തുമെന്നും വിജയ് ജില്ലാ ഭാരവാഹികളെ അറിയിച്ചു.

ഫെബ്രുവരി രണ്ടിനാണ് വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ‘അടിസ്ഥാന രാഷ്ട്രീയമാറ്റത്തിന്’സുതാര്യവും ജാതിരഹിതവും അഴിമതി രഹിതവുമായ ഭരണമെന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേരത്തെ വിജയ് അറിയിച്ചിരുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുമെന്നും വിജയ് നേരത്തെ പറഞ്ഞിരുന്നു.

Vijayasree Vijayasree :