നടൻ വിജയുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാവുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.സുബാസ്കരൻ ആണ് ചിത്രത്തിന്റെ നിർമാണം. ഈ ചിത്രത്തിൽ നായകനായി എത്തുന്നത് യുവതാരം സുന്ദീപ് കിഷൻ ആണ്. കഴിഞ്‍ ദിവസം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടിട്ടുണ്ട്.
2025 ജനുവരിയോടെ ഈ പ്രോജക്ടിന്റെ ചിത്രീകരണം ആരംഭിക്കും. തങ്ങളുടെ പ്രൊഡക്ഷൻ ഹൗസ് എല്ലായ്പ്പോഴും നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ പരിശ്രമിച്ചിട്ടുള്ളത്. സൺ കഥ അവതരിപ്പിച്ചപ്പോൾ അതിൽ പുതുമ തോന്നി. പാൻ-ഇന്ത്യൻ ശ്രദ്ധ ആകർഷിക്കാനുള്ള നിലവാരമുള്ള കഥയാണ് ജേസൺ പറഞ്ഞത്.
‘നിങ്ങൾക്ക് നഷ്ടപ്പെട്ടവ അതിന്റെ യഥാർഥ സ്ഥലത്ത് തിരയുക’ എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ തയ്യാറാക്കിയിരിക്കുന്നത് എന്നും ലൈക്ക പ്രൊഡക്ഷൻസിലെ ജി.കെ.എം തമിഴ്കുമരൻ പറഞ്ഞു. പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകർഷിക്കാനുള്ള തന്റെ മിടുക്ക് തമിഴ്, തെലുങ്ക് മാർക്കറ്റുകളിൽ സന്ദീപ് കിഷൻ തെളിയിച്ചിട്ടുണ്ട്.
ഈ പുതിയ കൂട്ടുകെട്ട് സിനിമാ പ്രേമികളെ ഒരു പുതിയ സിനിമാ അനുഭവത്തിലൂടെ ആകർഷിക്കുമെന്ന് തന്നെയാണ് തങ്ങൾ ശക്തമായി വിശ്വസിക്കുന്നുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗീതം തമൻ.എസ്, എഡിറ്റർ പ്രവീൺ കെ.എൽ, കോ -ഡയറക്ടർ സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ- ട്യൂണേ ജോൺ, വി.എഫ്.എക്സ് ഹരിഹരസുതൻ, സ്റ്റിൽസ് അരുൺ പ്രസാദ് (മോഷൻ പോസ്റ്റർ), പി.ആർ.ഒ ശബരി.