ക്രയിനിൽ ശരീരം തുളച്ച് തൂങ്ങിയാടി നൂറോളം വിജയ് ആരാധകർ! വിവരക്കേടിനു കയ്യടിക്കരുതെന്നു വിമർശനം !

താരാരാധനയുടെ പേരിലുള്ള ഭ്രാന്തുകളും വൈകൃതങ്ങളും അല്പം കുറവുള്ളത് കേരളത്തിലാണ്. വാക്ക് തർക്കങ്ങൾക്കും ഓൺലൈൻ പോരാട്ടങ്ങൾക്കുമപ്പുറം കയ്യാങ്കളിയോ ശരീരം നോവിക്കുന്ന പരിപാടിക്കോ ഏത് സൂപ്പർ താര ആരാധകൻ ആയാലും തയ്യാറാകില്ല. ഇപ്പോൾ വൈറലാകുന്നത് വിജയ് ഫാൻസ്‌ കാണിച്ച് കൂട്ടുന്ന പ്രകടനമാണ്.

ബിഗിൽ റിലീസിനോട് അനുബന്ധച്ച് വിജയ് ഫാൻസ്‌ കാണിക്കുന്നത് ശുദ്ധ അസംബന്ധമാണ്. ഇപ്പോൾ ക്രയിനിൽ ശരീരം തുളച്ച് തൂങ്ങിയാടുന്ന നൂറുകണക്കിന് ആരാധകരുടെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത് . ഏത് നടനുണ്ട് ഇത്തരം ആരാധകർ എന്ന ചോദ്യത്തോടെയാണ് വീഡിയോ വന്നിരിക്കുന്നത് .

ഒരു ക്രയിനിൽ തന്നെ പത്തോളം പേരുണ്ട് ശരീരം തുളച്ച് തൂങ്ങുന്നത് . ഒറ്റക്ക് തൂക്കം നടത്തുന്നവരുമുണ്ട് . പക്ഷെ വിജയ് ആരാധകർ പോലും വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇത് എന്ത് കോപ്രായമാണ് , ഒരു വിജയ് ആരാധകനായിട്ട് കൂടി ഇതൊന്നും അംഗീകരിക്കാം സാധിക്കുന്നില്ല എന്ന തരത്തിലും ഒട്ടേറെ കമന്റുകൾ വരുന്നുണ്ട് .

vijay fans hanging on crane

Sruthi S :