‘എനിക്ക് നഷ്ടമുണ്ടായാൽ അത് ലിബർട്ടി ബഷീർ നികത്തുമോ’ മറുപടിയുമായി വിജയ് ബാബു

ഓൺലൈൻ റിലീസിന് ഒരുങ്ങുകയാണ് ജയസൂര്യയും അതിഥി റാവുവും പ്രധാന വേഷത്തിലെത്തുന്ന സൂഫിയും സുജാതയും. ആദ്യമായിട്ടാണ് ഒരു മലയാള സിനിമ തീയേറ്ററിന് മുമ്ബെ ഓണ്‍ലൈനില്‍ എത്തുന്നത്. ഇതേ തുടർന്ന് നിർമ്മാതാവ് വിജയ് ബാബുവിന്റെയും നടൻ ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ മറുപടി നൽകിതിരിക്കുകയാണ് വിജയ്ബാബു.എനിക്ക് നഷ്ടമുണ്ടായാൽ അത് ലിബർട്ടി ബഷീർ നികത്തുമോ. ഇത് ജയസൂര്യയുടെ തീരുമാനമല്ല എന്റേതാണ്. ഇതിന്റെ ചുവടുപിടിച്ച് ധാരാളം പേർ വരുമെന്ന് ഉറപ്പുണ്ടെന്ന് വിജയ് ബാബു പറയുന്നു

അങ്ങനെ നോക്കിയാൽ നിർമാതാക്കൾ ഇല്ലാതെ തീയെറ്റർ ഇല്ലല്ലോ. ഇത് എല്ലാവരും ഒത്തു ചേർന്നുള്ള പരിശ്രമമാണ്. തീയേറ്ററിൽ നിന്ന് മാത്രമല്ല സിനിമയ്ക്ക് വരുമാനം ഉണ്ടാകുന്നത്. എത്രയോ സിനിമകൾക്ക് തീയറ്റർ കിട്ടുന്നില്ല. മുടക്കുമുതൽ കിട്ടണമെങ്കിൽ മൂന്നാഴ്ച്ച നാലാഴ്ച്ഛ പടം ഓടണം. അത്രയും കാലം ഈ ചിത്രം പ്രദർശിപ്പിക്കാമെന്ന് അവർ വാക്കു തരുമോ.

ഇതൊരു അതിജീവനമാണ്. ചെറിയ സിനിമകളും മീഡിയം സൈസ് സിനിമകളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഒരുപാട് പേർ ജോലിയില്ലാതെ ഇരിക്കുകയാണ്.ഈ സിനിമ റിലീസ് ആയിക്കഴിഞ്ഞാൽ ലോക്ക് ഡൗൺ കഴിയുമ്പോഴേക്കും ഞാൻ അടുത്ത ചിത്രത്തിന്റെ തിരക്കുകളിലാകും. അപ്പോൾ എത്ര പേർക്ക് തൊഴിൽ കിട്ടും. മുടക്കുമുതൽ എങ്കിലും തിരിച്ചു കിട്ടിയാൽ ഇനി പുതിയ ചിത്രം ചെയ്യാൻ കഴിയുമെന്ന് വിജയ് ബാബു പറയുന്നു

Noora T Noora T :