എന്റെ ഒരു സിനിമയുടെ സമയത്ത് ഒരു നടൻ മദ്യപിച്ച് ഉറങ്ങപ്പോയി, കതക് തുറക്കാതെയായപ്പോൾ ഞങ്ങൾ ഭയന്നു; വിജയ് ബാബു

പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തന്റെ സിനിമയുടെ സെറ്റിൽ ഒരു നടൻ മദ്യപിച്ച് ഉറങ്ങി പോയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

എന്റെ ഒരു സിനിമയുടെ സമയത്ത് ഒരു നടൻ മദ്യപിച്ച് ഉറങ്ങപ്പോയി. പുള്ളിക്ക് ഫാമിലിയുമായി ബന്ധപ്പെട്ട എന്തോ ടെൻഷനായിരുന്നു. പക്ഷെ ഞങ്ങൾ ചെന്ന് വിളിച്ചിട്ട് പുള്ളി കതക് തുറന്നില്ല. സഹനടനായിരുന്നു. ഞങ്ങൾ എടുക്കുന്ന സീനിൽ പുള്ളി വേണം. കൺടിന്യൂവിറ്റിയാണ്. ഒഴിവാക്കാൻ പറ്റില്ല.

ആട് സിനിമയുടെ ഷൂട്ട് സമയത്താണെന്ന് തോന്നുന്നത്. എത്ര വിളിച്ചിട്ടും പുള്ളി കതക് തുറന്നില്ല. ഹോട്ടലിലേയ്ക്ക് ലൊക്കേഷനിൽ നിന്നും എത്താൻ ഒരു മണിക്കൂർ വേണം. എല്ലാവരും രാവിലെ സെറ്റിലെത്തി പുള്ളി മാത്രം എത്തിയില്ല. അദ്ദേഹം വരാത്തതുകൊണ്ട് സീനും ഷൂട്ട് ചെയ്യാൻ പറ്റിയില്ല.

പുള്ളി അങ്ങനെ കുടിക്കുന്നയാളല്ല. ഇത് ആൽക്കഹോൾ ഹാന്റിൽ ചെയ്യാൻ പറ്റാതെ പോയതാണ്. മദ്യപിച്ചു. ഫോണിൽ സംസാരിച്ചു. ശേഷം ഉറങ്ങിപ്പോയി. കതക് തുറക്കാതെയായപ്പോൾ ഞങ്ങൾ ഭയന്നു. ഇതിനെല്ലാം ശേഷം പിന്നീട് പുള്ളി മാപ്പ് പറഞ്ഞ് വന്നു. അടുത്ത സിനിമയിൽ നിന്നും മാറ്റരുത് എന്നൊക്കെ പറഞ്ഞു. ആ സംഭവത്തോടെ പുള്ളി മദ്യപാനം നിർത്തി എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിജയ് ബാബു പറഞ്ഞത്.

മാത്രമലല്, നിയമവിരുദ്ധമായ എന്തും തെറ്റാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന പ്രശ്‌നം സിന്തറ്റിക്ക് ഡ്രഗ്‌സിന്റെ കടന്നുകയറ്റമാണ്. കേരളത്തിൽ ഉള്ളതുപോലെ സിന്തറ്റിക്ക് ഡ്രഗ്‌സിന്റെ ഉപയോഗം മറ്റ് എവിടെയും വ്യാപകമായി ഇല്ലാത്തതിന് കാരണം അവിടെ നിരവധി മദ്യഷോപ്പുകൾ ഉണ്ടെന്നതാണ്.

നമ്മൾ ബിവറേജിന് മുന്നിൽ ക്യു നിൽക്കുന്നത് കാണുന്നത് ഫോറിനേഴ്‌സിന് പോലും അത്ഭുതമാണ്. ഇത്രയും മദ്യപാനികൾ കേരളത്തിലുണ്ടോ എന്നാണ് അവരുടെ ചോദ്യം. ഒന്നുകിൽ മദ്യം വിൽക്കുന്നത് പൂർണമായും നിർത്തി നിയമവിരുദ്ധമാണെന്ന് പറയണം. അല്ലെങ്കിൽ കൂടുതലായി തുറന്ന് കൊടുക്കണം. അല്ലാത്തപക്ഷം ഇത്തരം ലഹരി ഉപയോഗം വർധിക്കും.

സംവിധായകന്റെയും ഗായകന്റെയും കയ്യിൽ നിന്നും ലഹരി പിടിച്ചുവെന്നത് ആഘോഷിക്കുന്നത് റിയാലിറ്റിയിൽ നിന്നും മാറി ആളുകളുടെ കണ്ണിൽ പൊടിയിടുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവരുടെ പ്രവൃത്തി ശരിയാണെന്നല്ല ഞാൻ പറയുന്നത്. ഒരു ഗ്രാം കഞ്ചാവിന് പിറകെ പോകാതെ യുവ തലമുറയെ നശിപ്പിക്കുന്ന സിന്തറ്റിക്ക് ഡ്രഗ് സംസ്ഥാനത്ത് എത്തുന്ന റൂട്ട് ബ്രേക്ക് ചെയ്യുക എന്നാണ് വിജയ് ബാബു പറഞ്ഞത്.

Vijayasree Vijayasree :