ജയസൂര്യക്കൊപ്പം അഭിനയിക്കാൻ സന്തോഷമേ ഒള്ളു;വിജയ് ബാബു പറയുന്നു!

ജയസൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടമുറ്റത്ത് കത്തനാർ.നിര്‍മാതാവും നടനുമായ വിജയ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എന്നാൽ ജയസൂര്യക്കൊപ്പം ചിത്രം ചെയ്യാന്‍ തനിക്ക് വളരെ ഇഷ്ടമാണെന്നും നടൻ ജയസുരിയയാണെങ്കിൽ രണ്ടാമതൊന്ന് ചിന്ധിക്കില്ലന്നും വിജയ് പറയുന്നു. പറത്തിറങ്ങിയ ചിത്രങ്ങൾക്ക് വലിയ ജന പിന്തുണ ലഭിച്ചിട്ടുണ്ട്.ഫിലിപ്പ്‌സ് ആന്റ് ദ മങ്കി പെന്‍, ആട്, ആട് 2 തുടങ്ങിയ ചിത്രങ്ങള്‍ ഏതാനും ഉദാഹരണമാണ്.ഈയിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് ബാബു കടമുറ്റത്ത് കത്തനാർ ചിത്രത്തേക് കുറിച്ച് സംസാരിച്ചിരുന്നു.

ഏറെ വ്യത്യസ്തമായാണ് കടമറ്റത്ത് കത്തനാര്‍ ഒരുക്കുന്നത്. വളരെ കാലത്തെ ഗവേഷണത്തിന് ശേഷമാണ് ആര്‍. രാമാനന്ദ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥ കേട്ടപ്പോള്‍ ഞങ്ങള്‍ അതിശയിച്ചു പോയി. കടമറ്റത്ത് കത്തനാരെക്കുറിച്ച് നമ്മള്‍ ഇതുവരെ കേട്ടിട്ടുള്ള കഥയല്ല ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മികച്ച സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 3 ഡി ദൃശ്യമികവോടെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തും. 2 ഡിയിലും പ്രദര്‍ശനത്തിനെത്തിക്കും. ഫിലിപ്പ്സ് ആന്റ് ദ മങ്കിപ്പെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരുപാട് സാധ്യതകളുള്ള ചിത്രമാണിത്. വന്‍ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്. ഈ ചിത്രം മാത്രമല്ല സത്യന്‍ മാഷിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രവും ആട് 3യും വന്‍ മുതല്‍മുടക്കിലാണ് നിര്‍മിക്കുന്നത് വിജയ് ബാബു പറയുന്നു

ജയസൂര്യയ്‌ക്കൊപ്പം തുടര്‍ച്ചയായ ചിത്രങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് വിജയ് ബാബു പറയുന്നതിങ്ങനെ:

ജയസൂര്യ എനിക്ക് സഹോദരതുല്യനാണ്. നല്ല അര്‍പ്പണ ബോധമുള്ള നടനാണ് അദ്ദേഹം. വര്‍ഷങ്ങളുടെ പരിചയമുണ്ട്. മാത്രവുമല്ല ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. സിനിമയില്‍ മുഴുകി ജീവിക്കുന്ന ഒരാളാണ് അദ്ദേഹം. എന്റെ ശക്തിയും ദൗര്‍ബല്യവും എന്താണെന്ന് ജയസൂര്യയ്ക്ക് കൃത്യമായി അറിയാം. അതുപോലെ എനിക്ക് തിരിച്ചും. ജയസൂര്യയ്‌ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ വല്ലാത്ത സന്തോഷമാണ്, പോസിറ്റീവ് എനര്‍ജിയാണ്. അദ്ദേഹം നായകനാകുന്ന ചിത്രമാണെങ്കില്‍ ഞാന്‍ രണ്ടാമതൊന്ന് ആലോചിക്കാറില്ല- വിജയ് ബാബു പറഞ്ഞു.

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികനായിരുന്നു കടമറ്റത്ത് കത്തനാര്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കടമറ്റത്ത് കത്തനാരെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
vijay babu latest movie kadamuttath kathanar

Sruthi S :