‘നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു…പുക, ചൂട്, കൊതുകുകള്‍.. രോഗങ്ങള്‍കൊച്ചിയിലെ ജീവിതം നരകമായി’; കുറിപ്പുമായി വിജയ് ബാബു

ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ വേളയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും നിര്‍മാതാവുമായ വിജയ് ബാബു. അദ്ദേഹം പങ്കുവെച്ച ഫേസബുക്ക് പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. കൊച്ചിയിലെ ജീവിതം നരകമായി എന്നാണ് വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

‘വെള്ളം ഇല്ല, നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു… പുക, ചൂട്, കൊതുകുകള്‍.. രോഗങ്ങള്‍, കൊച്ചിയിലെ ജീവിതം നരകമായി’, എന്നാണ് വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.

‘എല്ലാ പഞ്ചായത്തിലും ഇതൊക്കെ തന്നെ അവസ്ഥ, പുക ശ്വസിക്കാന്‍ ഉള്ള കരാര്‍ നാട്ടുകാര്‍ക്കും, കൊച്ചി പഴയ കൊച്ചി അല്ലായിരിക്കും പക്ഷെ മാലിന്യം പഴയതാ, നമ്മുടെ നാട്ടില്‍ ഇനി അത്യാവശ്യം വേണ്ടത് പ്രോപ്പര്‍ ആയിട്ടുള്ള വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റമാണ്… അതില്ലാത്ത കാലത്തോളം എന്ത് വലിയ മെട്രോ സിറ്റി ഉണ്ടാക്കി വെച്ചിട്ടും കാര്യമില്ല’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം, ബ്രഹ്മപുരത്തെ തീ കെടുത്താന്‍ പകല്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും രാത്രിയും നടത്തുമെന്ന് മേയര്‍ അനില്‍കുമാര്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഹൈക്കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനം നേരിട്ടിരുന്നു.

ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്ന് തീകെടുത്താനുള്ള ഊര്‍ജ്ജിത നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരുന്നു. മാലിന്യ സംസ്‌കരണത്തിന് സംസ്ഥാനത്ത് അടിയന്തര മാസ്റ്റര്‍ പ്ലാന്‍ വേണമെന്നാണ് ഇന്നലെ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

Vijayasree Vijayasree :