സിനിമയുടെ വിതരണവകാശം വിറ്റു കഴിഞ്ഞു.. ആരോപണങ്ങൾക്ക് മറുപടിയുമായി വിജയ് ബാബു!

കൊവിഡിൻറെ പശ്ചാത്തലത്തിൽ ഓൺലൈൻ റിലീസിന് ഒരുങ്ങുകയാണ് സിനിമകൾ. മലയാളത്തിൽ നിന്നും ജയസൂര്യയും അതിഥി റാവുവും പ്രധാന വേഷത്തിലെത്തുന്ന സൂഫിയും സുജാതയുമാണ് റിലീസിന് തയ്യാറെടുക്കുന്നത് നിർമ്മാതാവ് വിജയ് ബാബുവിന്റെയും നടൻ ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വിജയ് ബാബു.

ആമസോൺ പ്രെെമാണ് സിനിമ പുറത്തിറക്കുന്നതെന്നും അവർക്ക് സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ വിതരണാവകാശം നേരത്തേ തന്നെ വിറ്റുകഴിഞ്ഞുവെന്നും വിജയ് ബാബു മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

സിനിമ തിയേറ്ററിൽ ഇറക്കണമോ അല്ലെങ്കിൽ അല്ലെങ്കിൽ ഒടിടിയ്ക്ക് നൽകണമോ എന്നതെല്ലാം അവരുടെ തീരുമാനമാണ്. ഞങ്ങൾ വിതരണവകാശം വിറ്റു കഴിഞ്ഞു. എന്റെ പ്രൊഡക്ട് അവർക്ക് വിൽക്കരുത് എന്ന് പറയാൻ മറ്റാർക്കും സാധിക്കില്ലല്ലോ. അതുകൊണ്ടാണ് പോസ്റ്ററിൽ ആമസോൺ പ്രസന്റ്സ് എന്ന പരസ്യം ഇപ്പോൾ വന്നിരിക്കുന്നത്. ടിവി ചർച്ചകളിൽ എതിർപ്പ് പറയുന്നവരാകട്ടെ എന്നെ നേരിട്ട് വിളിച്ച് സംസാരിച്ചിട്ടില്ല. ചർച്ചകളിൽ എന്നെയും വിളിക്കൂ. ഞാൻ മറുപടി നൽകാം. അദ്ദേഹം കൂട്ടിച്ചേർത്തു.

vijay babu

Noora T Noora T :