വിജയ്‌യുടെ വില്ലനായി വിജയ് സേതുപതി: ആകാംഷയോടെ ആരാധകർ!

വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ദളപതി 64.ഈ ചിത്രത്തിൽ വിജയ്‌യുടെ വില്ലനായിട്ടായിരിക്കും വിജയസേതുപതി എത്തുക എന്നുള്ളതാണ് ഇപ്പോൾ പുതിയതായി പുറത്തുവരുന്ന റിപ്പോർട്ട്.ആന്റണി വർഗീസ് ചിത്രത്തിൽ പ്രധാന വേഷത്തിലാണെത്തുന്നത്. മാനഗരം, കൈതി എന്നീ ചിത്രങ്ങൾക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നടി മാളവികയാണ് നായിക.ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് ആണ് നിർമ്മാണം. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് അനിരുദ്ധ് ആണ്. 2020ലാണ് ചിത്രം പുറത്തിറങ്ങുന്നത്.വിജയ്യും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ് അഭിനയിക്കുന്നു.ആരാധകരുടെ സ്വന്തം ദളപതി വിജയ്യുടെ അറുപത്തിനാലാമാത്തെ ചിത്രമാണിത്.

vijay and vijay sethupathi in thalapathy 64

Sruthi S :