ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു

ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നുവെന്ന് ഹരീഷ് പേരടി. വിജയ് യുടെ കൂടെയുള്ള ചിത്രം പങ്കുവെച്ച്‌ കൊണ്ടാണ് ഹരീഷിന്റെ പോസ്റ്റ്
വിജയ്‌യുടെ മെര്‍സല്‍ എന്ന ചിത്രത്തില്‍ ഹരീഷ് പേരടി അഭിനയിച്ചിരുന്നു. വിജയ് ക്ക് പിന്തുണയുമായി നിരവധി പേരാണ് ഇതിനോടകം എത്തുന്നത്. ‘വി സ്റ്റാന്‍ഡ് വിത്ത് വിജയ്’ എന്ന ഹാഷ് ടാഗാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ്.

അതേസമയം ബുധനാഴ്ച ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത വിജയ്‌യെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ചെന്നൈയിലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് 17 മണിക്കൂർ പിന്നിട്ടു. ദീപാവലിക്കു റിലീസ് ചെയ്ത ‘ബിഗിൽ’ സിനിമയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണു നടപടി. വിശദമായ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നെയ്‌വേലിയിലെ ചിത്രീകരണ സ്ഥലത്തുനിന്നു വിജയ് സ്വന്തം വാഹനത്തിൽ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ചെന്നൈ ഇസിആർ പനയൂരിലെ വീട്ടിലെത്തുകയായിരുന്നു.

െമര്‍സല്‍, സര്‍ക്കാര്‍, ബിഗിൽ തുടങ്ങി സര്‍ക്കാരുകൾക്കെതിരായ രാഷ്ട്രീയം പറയുന്ന സിനിമകള്‍ വഴി സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ രൂക്ഷമായ ആക്രമണം നേരിടുന്ന നടനാണ് വിജയ്. ബിഗിലില്‍ കൈപറ്റിയ പ്രതിഫലക്കണക്കുകളില്‍ സംശയമുണ്ടെന്ന് ആരോപിച്ചാണു ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ നടനെ കസ്റ്റഡിയിലെടുത്തത്. ‘ബിഗിൽ’ നിർമാതാക്കളായ എജിഎസ് എന്റർടെയ്ൻമെന്റിന്റെ ഓഫിസുകളിൽ പുലര്‍ച്ചെ മുതല്‍ നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചായിരുന്നു നടപടി. കണക്കില്‍പെടാത്ത 25 കോടി രൂപയും രേഖകളും പിടിച്ചെന്നാണു പുറത്തുവരുന്ന വിവരം.

അതെ സമയം ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ആരാധകർ ഒന്നടങ്കം പ്രതിയകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.സമന്‍സ് അയച്ച്‌ വിളിപ്പിക്കാതെ, ഹാജരാകാമെന്ന് പറഞ്ഞിട്ടും അതിന് അനുവദിക്കാതെ ലൊക്കേഷനില്‍ നിന്ന് അധികൃതരുടെ കാറില്‍ കയറ്റി കൊണ്ടുപോയി ചോദ്യം ചെയ്യുന്ന നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചതിനാലാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്

vijay

Noora T Noora T :