രാജാവിനൊപ്പമുള്ള സ്വപ്നതുല്യമായ അരങ്ങേറ്റം; നയൻതാരയ്ക്ക് ആശംസകളുമായി വിഘ്നേഷ്

ബോളിവുഡിന്‍റെ കിങ് ഖാൻ ഷാരൂഖ് ഖാന്‍റെ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. ബോളിവുഡും തമിഴ് സിനാമസ്വാദകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമ ‘ജവാന്‍റെ’ ഹിന്ദി ട്രെയിലർ പുറത്ത് . തമിഴില്‍ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ അറ്റ്ലിയുടെസംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ജവാൻ. നയൻതാരയാണ് ചിത്രത്തിൽ നായിക. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

ഇപ്പോഴിതാ ബോളിവുഡിലേയ്ക്ക് ചുവടുവെച്ച നയൻതാരയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് താരത്തിന്റെ ഭർത്താവും സംവിധായകനുമായ വി​ഘ്നേഷ് ശിവൻ. രാജാവിനൊപ്പമുള്ള സ്വപ്നതുല്യമായ അരങ്ങേറ്റത്തിനൊരുങ്ങുന്ന നയൻതാരക്ക് ആശംസകളെന്ന് ഷാരൂഖ് ഖാനെ മെൻഷൻ ചെയ്തുകൊണ്ട് വി​ഘ്നേഷ് കുറിച്ചു. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ജവാന്റെ ട്രെയിലർ പുറത്തിറങ്ങിയതിന്റെ ത്രില്ലിലാണ് ആരാധകർ. ഷാരൂഖിനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണുള്ളത്. നയൻതാരയാണ് ചിത്രത്തിൽ നായിക. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

ഇപ്പോഴിതാ ബോളിവുഡിലേയ്ക്ക് ചുവടുവെച്ച നയൻതാരയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് താരത്തിന്റെ ഭർത്താവും സംവിധായകനുമായ വി​ഘ്നേഷ് ശിവൻ. രാജാവിനൊപ്പമുള്ള സ്വപ്നതുല്യമായ അരങ്ങേറ്റത്തിനൊരുങ്ങുന്ന നയൻതാരക്ക് ആശംസകളെന്ന് ഷാരൂഖ് ഖാനെ മെൻഷൻ ചെയ്തുകൊണ്ട് വി​ഘ്നേഷ് കുറിച്ചു. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

അറ്റ്ലീക്കും അനിരുദ്ധിനും വിജയ് സേതുപതിക്കും വിഘ്നേഷ് ആശംസകൾ അറിയിച്ചിട്ടുണ്ട്. വിഘ്നേഷിന്റെ ആശംസകൾക്ക് അറ്റ്ലീ പ്രതികരണവും അറിയിച്ചിട്ടുണ്ട്.

നിരവധി സർപ്രെെസുകളുമായാണ് ജവാന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. ഷാരൂഖ് ഖാൻ വ്യത്യസ്ത ​ഗെറ്റപ്പുകളിലാണ് ചിത്രത്തിലെത്തുന്നത്. അനിരുദ്ധാണ് സം​ഗീതം. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ ദീപിക പ​ദുകോൺ അതിഥി വേഷത്തിലെത്തുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. സെപ്റ്റംബർ ഏഴിന് ചിത്രം തിയേറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

AJILI ANNAJOHN :