ഈ സ്‌നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്….. ഈ സൗഹൃദത്തിലോ…???

ഈ സ്‌നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്….. ഈ സൗഹൃദത്തിലോ…???

തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍ താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയം സിനിമയ്ക്കകത്തും പുറത്തും എന്നും ചര്‍ച്ചയാണ്. നയന്‍സും വിഘ്‌നേഷും ഒന്നിക്കുന്നത് കാണാന്‍ ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ്.

ഇരുവരുമായുള്ള പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇരുവരും പലവേദികളിലും ഒന്നിച്ചെത്തിയിട്ടുണ്ട്… അതുപോലെ സോഷ്യല്‍ മീഡിയയിലും ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങളും പലപ്പോഴും വൈറലാകാറുണ്ട്…

ഇപ്പോഴിതാ ഇവര്‍ വീണ്ടും ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷമായിരിക്കുകയാണ്. ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ഒരു വേറിട്ട സന്ദേശവുമായാണ് വിഘ്‌നേഷ് ശിവന്‍ എത്തിയത്. നയന്‍താരക്കൊപ്പമുള്ള ചിത്രവും വിഘ്‌നേഷ് ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

‘ഈ സ്‌നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്. അതുപോലെ ഈ സൗഹൃദത്തില്‍ ഒരുപാട് സ്‌നേഹവും’ ഇപ്രകാരമായിരുന്നു വിഘ്‌നേഷ് ശിവന്‍ കുറിച്ചത്.


നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് നയന്‍സ് ഇപ്പോള്‍. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേയ്ക്കുള്ള നയന്‍സിന്റെ മടങ്ങി വരവ് കൂടിയാണീ ചിത്രം.

Vignesh Shivan s friendship post about Nayanthara

Farsana Jaleel :