ഒരു വിഡ്ഢിയെ വിവാഹം കഴിക്കുമ്പോൾ വിവാഹം ഒരു തെറ്റാവുകയാണ്…, ഇത് ഉറപ്പായും നയൻ‌താര പോസ്റ്റ് ചെയ്ത കുറിപ്പല്ല ആരോ വ്യാജമായി നിർമ്മിച്ചതെന്ന് ആരാധകർ

ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ നയൻതാര സജീവമല്ലെങ്കിലും അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തിരുന്നു. ഇടയ്ക്കിടെ ഇപ്പോൾ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

എന്നാൽ സോഷ്യൽ മീഡിയയിൽ നടിയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് വളരെ സജീവമാണ്. അദ്ദേഹമാണ് വിവരങ്ങളെല്ലാം പങ്കുവെച്ച് എത്തുന്നത്. സിനിമ പോലെ തന്നെ നയൻതാരയുടെ വ്യക്തിജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. സിനിമയിൽ അഭിനയിക്കണമെന്ന മോഹം പിടിച്ച് വന്ന കുട്ടിയായിരുന്നില്ല തിരുവല്ലക്കാരി ഡയാന, പക്ഷെ അവൾക്ക് അഭിനയിക്കാൻ ഇഷ്ടമാണ് എന്നു താൻ മനസിലാക്കി എന്നാണ് സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞത്. അദ്ദേഹം മനസിനക്കരെയിലേക്ക് നായികയെ തിരയുന്ന നേരത്താണ് മാഗസിൻ കവറിൽ ഡയാനയുടെ ഫോട്ടോ കാണുന്നതും ചിത്രത്തിലേയ്ക്ക് ജയറാമിന്റെ നായികയായി ക്ഷണിക്കുന്നതും.

ഇരുപത് വർഷത്തെ കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കിയത് പലരും സ്വപ്നം കാണുന്നതിനും മുകളിലുള്ള വിജയമാണ്. ഇന്ന് ബോളിവുഡിൽ വരെ ഡിമാന്റുള്ള നായികയായി മാറി കഴിഞ്ഞു ആരാധകരുടെ സ്വന്തം നയൻസ്. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് പ്രണയത്തിലായ ഇരുവരും, നീണ്ട കാലത്തെ ഡേറ്റിങ്ങിന് ശേഷമാണ് വിവാഹിതരായത്. ഉലക്, ഉയിർ എന്ന ഇരട്ടക്കുട്ടികളും ഇവർക്കുണ്ട്. എന്നാൽ, ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം നയൻതാരയും വിഘ്നേഷും അത്ര സ്വര ചേർച്ചയിലല്ല എന്നാണ് വിവരം. നയൻതാര പങ്കുവെയ്ക്കുകയും എന്നാൽ നീക്കം ചെയ്യുകയും ചെയ്ത പോസ്റ്റാണ് റിപ്പോർട്ടുകൾക്ക് കാരണം.

നയൻതാര അടുത്തിടെ തന്റെ ഭർത്താവിനെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പോസ്റ്റ് ചെയ്തുവെന്ന് പറയപ്പെടുന്ന ഒരു പോസ്റ്റ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. സൂപ്പർ താരവും ഭർത്താവ് വിഘ്‌നേശ് ശിവനും ലൈംഗിക പീഡനകേസിൽ പ്രതിയായ കൊറിയോഗ്രാഫർ ജാനി മാസ്റ്ററെ സപ്പോർട്ട് ചെയ്തതിന് സോഷ്യൽ മീഡിയ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഈ പുതിയ വിവരവും പുറത്തെത്തുന്നത്.

നയൻതാരയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ എഡിറ്റ് ചെയ്ത ചിത്രമാണെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ക്രീൻഷോട്ട് അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിഘ്നേഷ് ശിവന്റെ ചില പ്രവൃത്തികളിൽ നയൻതാര നിരാശയാണെന്ന് സൂചിപ്പിക്കുന്ന രീതിയിലാണ് അതിലെ കുറിപ്പ് എഴുതിയിരിക്കുന്നത്. “ഒരു വിഡ്ഢിയെ വിവാഹം കഴിക്കുമ്പോൾ വിവാഹം ഒരു തെറ്റാവുകയാണ്. പുരുഷന്മാർ സാധാരണയായി വളരാറില്ല എന്ന് വച്ച് നിങ്ങളുടെ ഭർത്താവിന്റെ പ്രവൃത്തികൾക്ക് നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ല. എന്നെ വെറുതെ വിടുന്നതാണ് നല്ലത്. എനിക്കെല്ലാം മതിയായി എന്നാണ് നടി ഡിലീറ്റ് ചെയ്തുവെന്ന് പറയപ്പെടുന്ന പോസ്റ്റിൽ പറയുന്നത്.

എന്നാൽ, ഇത് ഉറപ്പായും നയൻ‌താര പോസ്റ്റ് ചെയ്ത കുറിപ്പല്ലെന്നും, നടിയെയും ഭർത്താവ് വിഘ്‌നേശ് ശിവനെയും എതിർക്കുന്ന ആരോ ഒരാൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്നുമാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. അതിന് തെളിവായി പോസ്റ്റിൽ കാണുന്ന സമയവും, ഉപയോഗിച്ചിരിക്കുന്ന ഭാഷയുമാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.

എന്തായാലും, ഫേയ്ക്ക് പോസ്റ്റ് ആണെന്ന് അറിയാതെ സമൂഹ മാധ്യമങ്ങളിൽ, പ്രത്യേകിച്ച് റെഡിറ്റിൽ, നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും ദാമ്പത്യം പ്രശ്നങ്ങൾക്ക് നടുവിലാണെന്ന തരത്തിൽ ഉള്ള ചർച്ചകൾ നടന്നു വരികയാണ്. എന്നാൽ, നയൻതാരയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ, ഈ വൈറൽ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഫെയ്ക്ക് ആണെന്നും, താരവും ഭർത്താവ് വിഘ്‌നേശ് ശിവനും തമ്മിൽ യാതൊരു വിധ പ്രശ്നങ്ങളും ഇല്ല എന്നും, വ്യക്തമാക്കി കഴിഞ്ഞു. പതിവ് പോലെ നയൻതാര ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

നയൻതാരയുടെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ്. ഇന്ന് ഭർത്താവ് വിഘ്നേശ് ശിവനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് നയൻതാര. എന്നാൽ വ്യക്തി ജീവിതത്തിൽ പ്രശ്നകലുഷിതമായ നാളുകൾ നേരത്തെ നയൻതാര അഭിമുഖീകരിച്ചിട്ടുണ്ട്. പ്രഭുദേവയുമായുണ്ടായ ബന്ധവും ഈ ബന്ധത്തിന്റെ തകർച്ചയും നടിയുടെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ടാക്കി. വിവാഹിതനായ പ്രഭുദേവയുമായി അടുത്തതിന്റെ പേരിൽ കുറ്റപ്പെടുത്തലുകൾ നയൻതാരയ്ക്ക് കേൾക്കേണ്ടി വന്നു.

എന്നാൽ ബന്ധത്തിൽ നടി ഉറച്ച് നിന്നു. നയൻതാരയ്ക്കെതിരെ പ്രഭുദേവയുടെ അന്നത്തെ ഭാര്യ റംലത്ത് സംസാരിക്കുന്ന സാഹചര്യം പോലുമുണ്ടായി. എന്നാൽ ഇതൊന്നും ഇവരുടെ ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാക്കിയില്ല. റംലത്തുമായി പ്രഭുദേവ നിയമപരമായി പിരിഞ്ഞു. നയൻതാരയ്ക്കൊപ്പം ജീവിതം തുടങ്ങാനും തീരുമാനിച്ചു. മറുവശത്ത് നയൻതാര പ്രഭുദേവയ്ക്കൊപ്പം ജീവിക്കാൻ കരിയർ വിടാനും തീരുമാനിച്ചു.എന്നാൽ ഈ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. നയൻതാര-പ്രഭുദേവ ബന്ധത്തെക്കുറിച്ച് റെഡിറ്റിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. നയൻതാരയ്ക്കും എന്നും തന്റേതായ ടെെപ്പ് ഉണ്ടായിരുന്നെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

വിഘ്നേശ് ശിവനും പ്രഭുദേവയും തമ്മിലുള്ള രൂപ സാദൃശ്യമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. വിഘ്നേശിനെ കാണാൻ പ്രഭുദേവയെ പോലെയുണ്ടെന്ന് നേരത്തെ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. നാനും റൗഡി താൻ എന്ന സിനിമയിൽ അഭിനയിച്ച രാഹുൽ താത്ത എന്ന നടൻ താൻ ഇക്കാര്യം നയൻതാരയോട് തന്നെ പറഞ്ഞിട്ടുണ്ടെന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. വിഘ്നേശിനെ കാണാൻ പ്രഭുദേവയെ പോലെ തോന്നുന്നല്ലോയെന്ന് ഞാൻ പറഞ്ഞു. ഇതിന് ശേഷമാണ് നയൻതാര വിഘ്നേശിനെ ശ്രദ്ധിച്ച് തുടങ്ങിയതെന്നായിരുന്നു രാഹുൽ താത്തയുടെ അവകാശ വാദം.

ഇന്ന് പ്രഭുദേവയ്ക്കൊപ്പമുള്ള കഴിഞ്ഞ കാലം മറന്ന് കുടുംബ ജീവിതം നയിക്കുകയാണ് നയൻതാര. പ്രഭുദേവയാണ് തന്നോട് കരിയർ ഉപേക്ഷിക്കാൻ പറഞ്ഞതെന്ന് അടുത്തിടെ തന്റെ ഡോക്യുമെന്ററിയിൽ നയൻതാര പരോക്ഷമായി പറഞ്ഞിരുന്നു. അതേസമയം പ്രഭുദേവയുടെ പേരെടുത്ത് പറഞ്ഞിരുന്നില്ല. കാണാൻ സാമ്യമുണ്ടെങ്കിലും പ്രഭുദേവയും വിഘ്നേശും വ്യത്യസ്തരാണ്. പ്രഭുദേവ നയൻതാരയുടെ കരിയർ നിർത്തണമെന്ന് ആഗ്രഹിച്ചെങ്കിൽവിഘ്നേശ് നടിയെ കരിയറിൽ മുന്നോട്ട് പോകാൻ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.

ഇതേക്കുറിച്ച് നയൻതാര തുറന്ന് സംസാരിച്ചി‌ട്ടുണ്ട്. വിഘ്നേശ് ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് താൻ കരിയറിനെ കുറേക്കൂടി ഗൗരവത്തിൽ കണ്ടതെന്ന് നയൻതാര ഒരിക്കൽ പറയുകയുണ്ടായി. ഇന്ന് സിനിമാ പ്രൊഡക്ഷൻ, ഒന്നിലേറെ ബിസിനസുകൾ എന്നിവ നയൻതാരയ്ക്കുണ്ട്. ഇതിന് പിന്നിൽ വിഘ്നേശിന്റെ വലിയ പിന്തുണയുണ്ട്. മറുവശത്ത് പ്രഭുദേവ ആഗ്രഹിച്ചത് വിവാഹ ശേഷം കരിയർ വിട്ട് വീട്ടിലിരിക്കുന്ന ഭാര്യയെയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. നയൻതാര ഈ ആവശ്യം അംഗീകരിക്കാൻ തയ്യാറായതാണെന്നും കൗതുകകരമാണ്. അന്ന് തന്റെ കാഴ്ചപ്പാ‌ട് അങ്ങനെയായിരുന്നെന്നാണ് നയൻതാര ഇതേക്കുറിച്ച് പറഞ്ഞത്.

അതേസമയം, കരിയറിൽ ഒരിടവേളയിലുമായിരുന്നു നയൻതാര. പോയവർഷം പുറത്തിറങ്ങിയ നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും വിവാഹ ഡോക്യുമെന്ററിയും വിവാദത്തിൽ പെട്ടിരുന്നു. ഡോക്യുമെന്ററിയ്ക്കായി അനുവാദമില്ലാതെ നാനും റൗഡി താൻ സിനിമയുടെ രംഗങ്ങൾ ഉപയോഗിച്ചതിന് ധനുഷ് താരത്തിന് വക്കീൽ നോട്ടീസ് അയച്ചത് വലിയ ചർച്ചയായി മാറിയിരുന്നു.

ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന സിനിമയിലെ ബിടിഎസ് വീഡിയോ ഉപയോഗിച്ചതായിരുന്നു വിവാദത്തിനാധാരം. സിനിമയുടെ നിർമാതാവായ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് നയൻ‌താര രംഗത്ത് മൂന്ന് പേജുള്ള കത്തിലൂടെ നടനെതിരെ രംഗത്തെത്തിയിരുന്നത്. എന്നാൽ തന്റെ തീരുമാനത്തിൽ നിന്ന് മാറാൻ ധനുഷ് ഒരുക്കമായിരുന്നില്ല.

സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ ഉപയോഗിക്കാൻ ധനുഷ് സമ്മതിക്കാതിരുന്നപ്പോഴാണ് നയൻതാര അന്ന് മൊബൈലിൽ എടുത്തുവച്ചിരുന്ന ദൃശ്യം ഡോക്യുമെൻററിയിൽ ചേർത്തത്. 3 സെക്കൻഡ് വീഡിയോ ഉൾപ്പെട്ട ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടിസ് അയച്ചത്.

ഈ സംഭവത്തിൽ നയൻതാരയും ധനുഷുമായുള്ള പ്രശ്‌നങ്ങളും കേസുകളും നടക്കുകയാണ്. ഇതിനിടെ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയം കാരണം കോടികളുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് ധനുഷ് ആരോപിച്ചിരുന്നു. നാനും റൗഡി താൻ എന്ന സിനിമ പരാജയപ്പെട്ടതിന് കാരണം നയൻതാരയുടെയും വിഘ്നേഷിന്റെയും പ്രണയമാണ്. നാല് കോടി ബജറ്റിലാണ് സിനിമ തുടങ്ങിയത്. എന്നാൽ ഇരുവരുടെയും പ്രണയം കാരണം ഷൂട്ടിംഗിന് കാലതാമസമുണ്ടായി. പ്രൊഡക്ഷൻ വൈകിയത് കാരണം 12 കോടി രൂപ അധികച്ചെലവ് വരികയും ചെയ്തുവെന്നാണ് ധനുഷ് പറയുന്നത്.

ഇന്ന് കെെ നിറയെ സിനിമകളുമായി കരിയറിലെ തിരക്കുകളിലാണ് നയൻതാര. കന്നഡ സൂപ്പർതാരം യാഷിനൊപ്പം അഭിനയിക്കുന്ന ടോക്സിക് എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നു. തമിഴിൽ മൂക്കുത്തി അമ്മന്റെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നു. രക്കായീ എന്ന തമിഴ് സിനിമ റിലീസ് ചെയ്യാനുണ്ട്. ടെസ്റ്റ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മാധവൻ, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവരാണ് ടെസ്റ്റിൽ നയൻതാരയ്ക്കൊപ്പം അഭിനയിച്ചത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

എന്നാൽ മൂക്കുത്തി അമ്മൻ 2 സംബന്ധിച്ച് ചില അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നയൻതാരയും സംവിധായകൻ സുന്ദർ സിയും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്നും ഷൂട്ടിംഗ് നിർത്തി വെക്കേണ്ടി വന്നെന്നും സംസാരമുണ്ടായി. നയൻതാരയ്ക്ക് പകരം തമന്ന ഭാട്ടിയയെ നായികയാക്കിയേക്കുമെന്നുമാണ് പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ.

തമന്ന നായികയാകുമെന്ന് അഭ്യൂഹം വന്നെങ്കിലും. എന്നാൽ അത് സത്യമല്ലെന്ന് ബിസ്മി പറയുന്നു. നയൻതാര തന്നെയാണ് നായിക. നയൻതാരയ്ക്ക് തമിഴ് സിനിമാ ലോകം കൊടുത്ത സിംഹാസനം അവർ ദുരുപയോഗം ചെയ്യുന്നു. പത്ത് കോടിയും പതിനഞ്ച് കോടിയും കൊടുത്ത് അഭിനയിപ്പിക്കുന്ന നിർമാതാക്കളെക്കുറിച്ച് ഒരു ദിവസം പോലും ചിന്തിക്കുന്നില്ല. കഥ കേട്ട് സിനിമ ചെയ്യാൻ തയ്യാറായി ഷൂട്ടിംഗിനെത്തുമ്പോൾ അഹംഭാവം കാണിക്കുന്നു. പൊള്ളാച്ചിയിൽ ഷൂട്ട് ചെയ്യാനായിരുന്നു പ്ലാൻ. പൊള്ളാച്ചിക്ക് വരാൻ പറ്റില്ല, എനിക്ക് കുട്ടികളുണ്ടെന്ന് നയൻതാര പറഞ്ഞു. ഇപ്പോൾ ചെന്നെെയ്ക്കടുത്താണ് ഷൂട്ടിംഗ്. ഇനിയും ഇങ്ങനെയാണെങ്കിൽ നയൻതാരയെ മാറ്റാൻ പോലും സാധ്യതയുണ്ടെന്നു ബിസ്മി പറഞ്ഞിരുന്നു.

Vijayasree Vijayasree :