ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്ത് വര്‍ധിച്ച് വരുന്ന ഗാര്‍ഹിക പീഡന കേസുകളെ കുറിച്ച് ബോളിവുഡ് താരം വിദ്യാ ബാലന്‍ സംസാരിച്ചിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനോട് ലോകം പോരാടുമ്‌ബോള്‍ ഗാര്‍ഹിക പീഡനത്തെ അഭിമുഖീകരിക്കുന്ന സ്ത്രീകളുണ്ടെന്നായിരുന്നു താരം പറഞ്ഞത്. വീട്ടില്‍ സുരക്ഷിതരല്ലാത്ത സ്ത്രീകളുണ്ടെന്ന് വിദ്യാ ബാലന്‍ ഓര്‍മിപ്പിച്ചു.
സ്വന്തം വീട്ടില്‍ സെല്‍ഫി ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോയിലാണ് വിദ്യാ ബാലന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതിന് മുന്നോടിയായി ഫോണ്‍ കൃത്യ സ്ഥലത്ത് വച്ച് ഫ്രെയിം ഒരുക്കുന്ന മറ്റൊരു വീഡിയോ വിദ്യ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒന്നല്ല, രണ്ടു വീഡിയോ.’നിങ്ങള്‍ ഫ്രെയിം സ്വയം സജ്ജമാക്കേണ്ടിവരുമ്പോള്‍, ഫ്രെയിമിനുള്ളില്‍ ഒരു മേശ ഇരിക്കുന്നത് കാണുന്നു. സ്ഥാനം മാറ്റാതെ ഞാന്‍ ഫ്രെയിമില്‍ നിന്ന് പുറത്തേക്ക് തള്ളിമാറ്റാന്‍ ശ്രമിക്കുന്നു. ഇതാണ് ആദ്യത്തെ വീഡിയോ. രണ്ടാമത്തേത്, ഷോട്ടിനായി എന്റെ സാരിയും മുടിയും വൃത്തിയാക്കാന്‍ ശ്രമിക്കുന്ന ഞാന്‍. റെക്കോര്‍ഡിങ് ആരംഭിക്കുന്നതിന് മുമ്ബ് രണ്ട് തവണയും എല്ലാം ശരിയായിരിക്കുമെന്ന് ഞാന്‍ നോക്കുകയായിരുന്നു . പക്ഷെ എന്റെ ഫോണ്‍ ക്യാമറയ്ക്ക് അതിന്റേതായ ഒരു മനസുണ്ടെന്ന് തോന്നുന്നു. അതെല്ലാം റെക്കോര്‍ഡ് ചെയ്യുകയായിരുന്നു,’ എന്നെഴുതിക്കൊണ്ടാണ് വിദ്യ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
vidya balan