ശകുന്തള ദേവിയുടെ കഥ വെള്ളിത്തിരയിൽ എത്തുമ്പോൾ, ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിദ്യ ബാലനാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ പുതിയ ഹെയർ സ്റ്റൈലിലും ലുക്കിലുമാണ് വിദ്യ പ്രത്യക്ഷപ്പെട്ടത്.എന്നാൽ, തന്റെ കുസൃതിത്തരങ്ങൾ, തരം കിട്ടുമ്പോൾ പുറത്തെടുക്കാനും വിദ്യ മറക്കാറില്ല. മുംബൈയിലെ ഷാലിമാർ ഹോട്ടലിൽ താൻ സിനിമയിൽ അവതരിപ്പിച്ച രംഗത്തെ പുനരവതരിപ്പിക്കുകയാണ് വിദ്യ.ഗോൽമാൽ എന്ന ചിത്രത്തിലെ കുസൃതിയാണ് ഹോട്ടലിലെ ജനാല വഴി വിദ്യ വീണ്ടും ചെയ്യുന്നത്. ചെറിയ ജനാല വഴി മുറിക്കുള്ളിലേക്ക് കടന്ന് കട്ടിലിൽ ചാടിവീണ ശേഷം ഒരു പൊട്ടിച്ചിരി പാസാക്കുകയാണ് വിദ്യ.വിഡിയോ കാണാം ..

അഞ്ചാം വയസ്സിൽ 18 വയസ്സുള്ളവർക്കു വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം, നിർധാരണം ചെയ്താണ് ശകുന്തളാ ദേവി പ്രശസ്തയാവുന്നത്. പിന്നീട് അമാനുഷികമായ കണക്കുകൂട്ടൽ വേഗത്തിന്റെ പേരിൽ പ്രശസ്തയായി മാറി.ഈ വേഷം ചെയ്യാൻ സാധിച്ചതിലെ സന്തോഷം വിദ്യ പങ്കുചിരുന്നു. ശകുന്തളാ ദേവിയായി വേഷമിടാൻ സന്തോഷമുണ്ടെന്നും തന്റേതായ നിലയിൽ വിജയത്തിന്റെ കൊടുമുടി കയറാൻ സാധിച്ച വ്യക്തിത്വമാണ് അവരുടേതെന്നും വിദ്യ പറയുന്നത്.അനു മേനോൻ ആണ് സംവിധാനം. വിക്രം മൽഹോത്ര നയിക്കുന്ന നിർമാണ കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. 2020ൽ റിലീസ് പ്രതീക്ഷിക്കുന്നു.
ബോളിവുഡിൽ ഒരുപാട് മികച്ച സിനിമകൾ ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് വിദ്യാബാലൻ.
സിൽക്ക് സ്മിതയുടെ ജീവിത ചിത്രത്തിൽ നായികയായെത്തി, കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം അനശ്വരമാക്കിയ താരം.വിദ്യ ബാലൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
vidhya balan video got viral