ഞാൻ വിധുബാലയെ ജിസ്റ്റർ വിവാഹം ചെയ്തെന്ന് അച്ഛനോട് അയാൾ പറഞ്ഞു; അച്ഛന്റെ മറുപടി ഇതായിരുന്നു

സ്‌കൂള്‍ മാസ്റ്ററെന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറിയ താരമാണ് വിധുബാല. പ്രേംനസീറിനൊപ്പം ടാക്‌സി കാറിലൂടെയായിരുന്നു താരം നായികയായത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും വിധുബാലയ്ക്ക് ലഭിച്ചിരുന്നു. 1979 ല്‍ താരം അഭിനയം നിര്‍ത്തിയിരുന്നു

ഇപ്പോഴിതാ തന്നെ കല്യാണം കഴിച്ചെന്ന് അവകാശപ്പെട്ട് വന്ന ഒരു ആരാധകനെക്കുറിച്ച് ഫ്ലവേഴ്സ് ടിവിയിൽ സംസാരിച്ചിരിക്കുകയാണ് നടി വിധുബാല.’ഞാനന്ന് ഷൂട്ടിന് പോയിരിക്കുകയായിരുന്നു. ഒരു ആരാധകൻ വന്ന് അച്ഛനോട് ഞാനും വിധുബാലയും രജിസ്റ്റർ വിവാഹം ചെയ്തെന്ന് പറഞ്ഞു. അതെയോ എപ്പോഴാണെന്ന് അച്ഛൻ ചോദിച്ചു. അച്ഛൻ ഇങ്ങനത്തെ കാര്യങ്ങളിലൊന്നും ടെൻഷൻ അടിക്കില്ല. കോളേജ് കുട്ടികളെ പഠിപ്പിച്ചുളള ശീലം ഉള്ളത് കൊണ്ട്. എന്റെ ഭാര്യയെ എനിക്ക് വിട്ടു തരണം എന്നാണ് ആരാധകൻ പറയുന്നത്’


ഞാനൊരിക്കലും പിടിച്ച് വെക്കില്ലെന്ന് അച്ഛൻ പറഞ്ഞു. എന്റെ മകൾക്ക് പ്രായപൂർത്തി ആയി. എന്റെ മകൾ മേജർ ആണ്. വിവാഹം കഴിച്ചിട്ടുണ്ടെങ്കിൽ എതിർക്കില്ല, എന്റെയും പ്രണയ വിവാഹമായിരുന്നെന്ന് അച്ഛൻ പറഞ്ഞു. പക്ഷെ എന്റെ മകളും കൂടി എന്നോട് പറയണം’ഞാൻ തിരിച്ചു വന്നപ്പോൾ അച്ഛൻ പറഞ്ഞു, ഇങ്ങനെ ഒരാൾ വന്നിരുന്നു എന്ന്. സിനിമാ നടിയായാൽ കല്യാണം കഴിക്കാൻ ആളുണ്ടാവില്ലെന്ന പേടി ഒന്നും ഇല്ല, ഡിമാന്റുണ്ടെന്ന് ഞാൻ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് വരൂയെന്ന് പറഞ്ഞാണ് അച്ഛൻ അയാളെ വിട്ടത്. അയാൾ രണ്ടാമതും വന്നു. ഭാര്യയെ വിട്ടു തരണമെന്ന് പറഞ്ഞു.

എന്റെ മകൾ അങ്ങനെയൊന്ന് ചെയ്തില്ല എന്നാണ് പറയുന്നത്. നുണ പറയുകയാണോ എന്ന് എനിക്കറിയില്ല. ഒരു കാര്യം ചെയ്യൂ, രജിസ്റ്റർ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ടാവുമല്ലോ, അത് കൊണ്ട് വരൂ. അത് കണ്ടിട്ട് മകളെ വിട്ടു തരാമെന്ന് അച്ഛൻ പറഞ്ഞു. പിന്നെ അയാൾ വന്നിട്ടൊന്നുമില്ല.സിനിമാ നടി ആയിരുന്ന കാലത്ത് തന്റെ അച്ഛൻ കർക്കശക്കാരൻ ആയിരുന്നെന്നും വിധുബാല ഓർത്തു.
രാത്രി എട്ട് മണി കഴിഞ്ഞാൽ സിനിമാക്കാരെ അച്ഛൻ വീട്ടിൽ കയറ്റില്ലായിരുന്നു എന്ന് വിധുബാല പറയുന്നു. അടുത്ത് ബ്രാഹ്മണർ ഉള്ള വീടായിരുന്നു. അന്നത്തെ കാലത്ത് സിനിമാക്കാർക്ക് വാടകയ്ക്ക് പോലും വീട് കിട്ടില്ല. വാങ്ങാൻ പൈസ കൊടുത്താലും സിനിമാക്കാർക്ക് വീട് വിൽക്കില്ലെന്ന് പറയും. ഒരിക്കൽ ​ഗായകൻ കിഷോർ കുമാർ വന്നപ്പോൾ അച്ഛൻ മടക്കി അയച്ചു.

അദ്ദേ​ഹം കുറച്ച് സേവിക്കുന്ന ആളാണല്ലോ. അന്ന് കഴിച്ചിട്ടുണ്ടായിരുന്നെന്നാണ് അച്ഛൻ പറഞ്ഞത്’അദ്ദേഹം എന്നെ ഒരു ഹിന്ദി പടത്തിൽ ബുക്ക് ചെയ്യാൻ വേണ്ടി വന്നതായിരുന്നു. എട്ടര മണിക്കായിരുന്നു വന്നത്. ഞങ്ങൾ ഡിന്നർ കഴിക്കുകയായിരുന്നു. ​എട്ടര മണിയായില്ലേ രാവിലെ സംസാരിക്കുന്നതായിരിക്കും നല്ലതെന്ന് അച്ഛൻ ഡ്രെെവറോട് പറഞ്ഞു. അദ്ദേഹം കാറിൽ ഇരിക്കുകയായിരുന്നു. പിറ്റേ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് വന്നു. പക്ഷെ പല കാരണങ്ങൾ കൊണ്ടും ആ സിനിമ നടന്നില്ലെന്നും വിധുബാല പറയുന്നു.

AJILI ANNAJOHN :