കഴിഞ്ഞ ദിവസമായിരുന്നു നിർമ്മാതാവ് സജി നന്ദ്യാട്ടിന്റെ മകന്റെ വിവാഹം. ജിമ്മിയാണ് വരൻ. വധു സാറ. പള്ളിയിൽ വച്ചു നടന്ന ചടങ്ങിൽ ഉണ്ണി മുകുന്ദൻ, വിജയ് ബാബു, ദിലീപിന്റെ അനുജനും സംവിധായകനുമായ അനൂപ് പദ്മനാഭൻ,ലിസ്റ്റിൻ സ്റ്റീഫന്, തുടങ്ങിയവർ പങ്കെടുത്തിരുന്നു. വിവാഹ വീഡിയോയിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് ദിലീപും ഭാര്യ കാവ്യ മാധവനുമാണ്. അതേസമയം വിവാഹ വീഡിയോയ്ക്ക് താഴെ ദിലീപ്- സജി നന്ത്യാട്ട് ബന്ധവും നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെടുത്തിയ കമന്റുകളുമാണ് ചിലർ പങ്കിട്ടിരിക്കുന്നത്.