ഒരുകാലത്ത് നിരവധി ആരാധകരുള്ള താരമായിരുന്നു നടി സ്മൃതി ബിശ്വാസ്. നിരവധി വേഷങ്ങളിലൂടെ നിരവധി ആരാധകരുടെ മനം കവരാൻ നടിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ അഭ്രലോകത്ത് നിന്നും വിടപറഞ്ഞിരിക്കുകയാണ് താരം. നൂറാം വയസിലായിരുന്നു അന്ത്യം സംഭവിച്ചത്. ഹിന്ദി, മറാത്തി, ബംഗാളി ചിത്രങ്ങളിലാണ് താരം തിളങ്ങി നിന്നിരുന്നത്.
ഏറെ ആരാധകരുള്ള താരത്തിന്റെ അവസാന നാളുകൾ ഒറ്റ മുറി ഫ്ലാറ്റിലായിരുന്നു. ബാലതാരമായി ആണ് സ്മൃതി സിനിമയിലേയ്ക്ക് എത്തുന്നത്. തുടർന്ന് നിരവധി മുൻ നിര സംവിധായകർക്കൊപ്പവും നടന്മാർക്കൊപ്പവും താരം അഭിനയിച്ചിരുന്നു.
ദേവ് ആനന്ദ്, കിഷോർ കുമാർ, ബൽരാജ് സാഹ്നി തുടങ്ങിയവർക്കൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ അഭിനിയിച്ചു. 1930ൽ സന്ധ്യ എന്ന ബംഗാളി ചിത്രത്തിലൂടെയായിരുന്നു സിനിമയിലേയ്ക്കുള്ള സ്മൃതിയുടെ അരങ്ങേറ്റം. 1960ൽ റിലീസ് ചെയ്ത മോഡൽ ഗേൾ ആണ് ആദ്യ ഹിന്ദി ചിത്രം.
സംവിധായകൻ എസ്ഡി നരാംഗ് ആണ് നടിയുടെ ഭർത്താവ്. അദ്ദേഹത്തെ വിവാഹം കഴിച്ചതിന് ശേഷം സിിനമയിൽ നിന്നും സ്മൃതി പിൻവാങ്ങി നിൽക്കുകയായിരുന്നു.
2024 ഫെബ്രുവരിയിലായിരുന്നു താരം തന്റെ നൂറാം പിറന്നാൾ ആഘോഷിച്ചത്. രണ്ടു മക്കളുണ്ട്. നടിയുടെ വിയോഗ വാർത്ത പുറത്ത് വന്നതിന് ശേഷം നിരവധി പേരാണ് അനുശോചനം അറിയിച്ച് എത്തിയത്.