അച്ഛൻ്റെ വെള്ളരിപ്രാവിന് ഒപ്പം ചുവട് വച്ച് മകൾ

വാതിക്കൽ വെള്ളരിപ്രാവ്…. ഇളം വയലറ്റ് നിറത്തിൽ നീളൻ ഉടുപ്പണിഞ്ഞ് ഗാനത്തിൽ ലയിച്ച് ചുവട് വയ്ക്കുകയാണ് ഈ കൊച്ചു സുന്ദരി. ജയസൂര്യയുടെ സൂഫിയും സുജാതയുമെന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ഒഴുക്കോടെ ചുവട് വച്ചെത്തിയിരിക്കുന്നത് മകൾ വേദയാണ്. മകൻ അദ്വൈത് ഇതിനോടകം തന്നെ വെള്ളിത്തിരയിൽ സുപരിചിതനായിക്കഴിഞ്ഞു. കുടുംബത്തിലെ ചെറിയ വിശേഷങ്ങൾ പോലും താരം സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്. ചേട്ടൻ അദ്വൈതിൻ്റെ ഷർട്ട് കൊണ്ട് കൊച്ച് വേദ നിർമ്മിച്ച ബാഗ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. താരത്തിൻ്റെ ഭാര്യയും സിനിമാ മേഖലയിൽ അറിയപ്പെടുന്ന കോസ്റ്റ്യൂം ഡിസൈനറാണ്.

മലയാളത്തിൽ നിന്നും ആദ്യമായി ഡിജിറ്റൽറിലീസ് ചെയ്ത താരചിത്രമാണ് സൂഫീയും സുജാതയും. ചിത്രത്തിലെ ഗാനങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. അദിതി റാവു ഹൈദിരി, ജയസൂര്യ, ദേവ് മോഹൻ തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Noora T Noora T :