വ്യക്തിപരമായി ഞാൻ പരാജയപ്പെട്ടു – വരുൺ ധവാൻ

വലിയ താരനിരയോടെയാണ് കലങ്ക് പുറത്തിറങ്ങിയത്. വരുണ്‍ ധവാന്‍, ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, ആദിത്യ റോയ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ ്തീയെറ്ററില്‍ എത്തിയത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ വിജയം നേടാന്‍ കലങ്കിനായില്ല. ഇപ്പോള്‍ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ വരുണ്‍ ധവാന്‍.

മോശം സിനിമയായതിനാലാണ് പ്രേക്ഷകര്‍ ചിത്രത്തെ അംഗീകരിക്കാതിരുന്നത് എന്നാണ് വരുണ്‍ പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വരുണിന്റെ തുറന്നു പറച്ചില്‍. മോശം സിനിമയായതിനാല്‍ കലങ്കിനെ പ്രേക്ഷകര്‍ അംഗീകരിച്ചില്ല. ഞങ്ങള്‍ ഒരുമിച്ച്‌ പരാജയപ്പെടുകയായിരുന്നു. വരുണ്‍ പറഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം സംവിധായകന്റേയുെ നിര്‍മാതാവിന്റെയും തലയില്‍ കെട്ടിവെക്കാന്‍ വരുണ്‍ തയാറായില്ല.

സിനിമ നിര്‍മിക്കുക എന്നത് കൂട്ടായ്മയുടെ പരിശ്രമമാണ്. സംവിധായകനേയും നിര്‍മാതാവിനേയും മാത്രം കുറ്റപ്പെടുത്തുന്നത് തെറ്റാണ്. ടീമിന്റെ ഭാഗമായതിനാല്‍ എനിക്കും പരാജയത്തില്‍ പങ്കുണ്ട്. ജനങ്ങളാണ് ചിത്രത്തെ പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് ചിത്രം ഏറ്റെടുത്തില്ല എന്ന് ഞങ്ങള്‍ ചിന്തിച്ചു. വ്യക്തിപരമായി പരാജയം ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. പരാജയങ്ങള്‍ എന്നെ ബാധിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ ഞാന്‍ എന്റെ വര്‍ക്കിനെ ഇഷ്ടപ്പെടുന്നില്ലെന്ന് കരുതും’ വരുണ്‍ പറഞ്ഞു.

150 കോടി മുതല്‍ മുടക്കിലാണ് കലങ്ക് നിര്‍മിച്ചത്. ആദ്യ ദിവസം 21 കോടി നേടാന്‍ ചിത്രത്തിനായി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ മികച്ച പ്രകടം കാഴ്ചവെക്കാന്‍ ആയില്ല. ആദ്യ ആഴ്ചയില്‍ 69 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്.

varun dhawan about kalank

Sruthi S :