കരിയർ മാറ്റിമറിച്ചേക്കാമായിരുന്ന രണ്ടു സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ചെയ്യാൻ അച്ഛൻ സമ്മതിച്ചില്ല; തുറന്ന് പറഞ്ഞ് വരലക്ഷ്മി

നടന്‍ ശരത് കുമാറിന്റെ മകളായ വരലക്ഷ്മി ശരത് കുമാറും ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ മറ്റു താരങ്ങളെപ്പോലെ വീട്ടിലിരുപ്പാണ്. മനോജ് കുമാര്‍ നടരാജന്‍ സംവിധാനം ചെയ്ത ‘വെല്‍വെറ്റ് നഗരം’ സിനിമയാണ് വരലക്ഷ്മിയുടേതായി അവസാനം പുറത്തിറങ്ങിയത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ വരലക്ഷ്മി കരാര്‍ ഒപ്പിട്ടുണ്ട്.

2012 ല്‍ പുറത്തിറങ്ങിയ ചിമ്ബു നായകനായ ‘പോടാ പോടി’ സിനിമയിലൂടെയാണ് വരലക്ഷ്മി അഭിനയരംഗത്തേക്ക് എത്തിയത്. ചിത്രം ബോക്‌സോഫില്‍ ഹിറ്റായില്ലെങ്കിലും വരലക്ഷ്മിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നിങ്ങോട്ട് നിരവധി സിനിമകളില്‍ വരലക്ഷ്മി വേഷമിട്ടു. മലയാളത്തില്‍ ‘കസബ’, ‘മാസ്റ്റര്‍ പീസ്’ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.വരലക്ഷ്മിയുടെ കരിയറെ തന്നെ മാറ്റിമറിച്ചേക്കാമായിരുന്ന രണ്ടു സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ തനിക്ക് നഷ്ടമായതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി.

‘പോടാ പോടിക്ക് മുന്‍പേ നിരവധി ഓഫറുകള്‍ വന്നിരുന്നു. ശങ്കര്‍ സാറിന്റെ ‘ബോയ്‌സി’ല്‍ പ്രധാന റോള്‍ ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞ് എന്നെ സെലക്ട് ചെയ്യുകയും ചെയ്തു. ‘കാതല്‍’ സിനിമയും എനിക്ക് ഓഫര്‍ വന്നതാണ്. പക്ഷേ രണ്ടു സിനിമകളും ചെയ്യാന്‍ അച്ഛന്‍ സമ്മതിച്ചില്ല. ഞാന്‍ ചെറിയ കുട്ടിയാണെന്ന് പറഞ്ഞായിരുന്നു അച്ഛന്‍ സമ്മതിക്കാതിരുന്നത്. ഗൗതം വാസുദേവ് മേനോന്‍ സാറിന്റെ സിനിമ, വെങ്കട് പ്രഭുവിന്റെ ‘സരോജ’ തുടങ്ങി നിരവധി സിനിമകളില്‍ അവസരം വന്നുവെങ്കിലും ചെയ്യാനായില്ല’ വരലക്ഷ്മി പറഞ്ഞു.

ബാല സാറിന്റെ ‘തറയ് തപ്പട്ടൈ’ ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരു അഭിനേന്ത്രി എന്ന നിലയില്‍ ജനങ്ങള്‍ തന്നെ തിരിച്ചറിയാന്‍ കൂടുതല്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമായിരുന്നുവെന്നും വരലക്ഷ്മി പറഞ്ഞു.

varalakshmi

Noora T Noora T :