മകളെ തട്ടികൊണ്ട് പോയി ; ബിഗ് ബോസ് താരം വനിതാ വിജയകുമാർ അറസ്റ്റില്‍

മകളെ തട്ടിക്കൊണ്ടു പോയെന്ന ആരോപണത്തിൽ നടി വനിതാ വിജയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. താരത്തിന്റെ മുൻ ഭർത്താവ് ആനന്ദ് രാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തെലുങ്കാന പോലീസില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം പരാതി നല്‍കിയത്. മകളെ തന്‍റെ പക്കല്‍ നിന്നും കൂട്ടിക്കൊണ്ടുപോയ വനിത പിന്നീട് കുട്ടിയെ മടക്കി അയച്ചില്ലെന്നാണ് ആനന്ദരാജ് പരാതി നല്‍കിയിരിക്കുന്നത്.

വനിത തന്റെ മകളെ ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നും ഇയാള്‍ ആരോപിക്കുന്നു. മകളെ കണ്ടെത്താന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ആനന്ദരാജ് നല്‍കിയിരുന്നു. ആനന്ദ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തെലുങ്കാന പോലീസ് ചെന്നൈ പോലീസുമായി ബന്ധപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വനിതയെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് വനിതയിപ്പോള്‍. ഇ.വി.പി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലാണ് ബിഗ് ബോസിന്റെ സെറ്റൊരുക്കിയിരിക്കുന്നത്.

കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴ് സീസണ്‍ മൂന്ന് അടുത്തിടെയാണ് ആരംഭിച്ചത്. പതിവ് പോലെ തന്നെ പലവിധ പ്രശ്‌നങ്ങളിലൂടെയുമാണ് ഷോ മുന്നോട്ട് പോവുന്നത്. നടി ഫാത്തിമ ബാബു, സംവിധായകനും നടനുമായ ചേരന്‍, നടി വനിത വിജയകുമാര്‍ എന്നിങ്ങനെ ബിഗ് ബോസ് തമിഴ് സീസണ്‍ മൂന്നില്‍ പതിനഞ്ചോളം മത്സരരാര്‍ത്ഥികളാണുള്ളത്. എല്ലാവരും ഒന്നിന്നൊന്ന് മുന്നിട്ട് നില്‍ക്കുന്ന ശക്തരായ മത്സരാര്‍ത്ഥികളാണ്.

നൂറ് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ മത്സരാര്‍ഥികള്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടാവുകയില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

vanitha vijayakumar-bigboss-arrestted-kidnaping child

Noora T Noora T :