മൂന്ന് ദിവസം മുന്‍പ് എന്നെ ഫോണില്‍ വിളിച്ചതേയുള്ളൂ… ഇത് സത്യം തന്നെയാണോ? എനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല ഈ മരണമെന്ന് കെ.എസ് ചിത്ര

പ്രശസ്ത ഗായിക വാണി ജയറാമിന്റെ മരണം ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടത്. ചെന്നൈയിലെ വസതിയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 78 വയസായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഗായികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നെറ്റിയില്‍ ഒരു പൊട്ടലോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസും ഇക്കാര്യം പറയുന്നു. ഗായികയുടെ മൃതദേഹം അല്പസമയം മുൻപാണ് പോസ്റ്റുമോർട്ടത്തിനായി ആശുപതിയിലേക്ക് മാറ്റിയത്.

‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഏതോ ജന്മകൽപനയിൽ, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ഓലഞ്ഞാലിക്കുരുവി, തിരയും തീരവും എന്നിവയെല്ലാം അവരുടെ ഹിറ്റ് ഗാനങ്ങളാണ്.

നിരവധി സംഗീത പ്രവർത്തകർ ആണ് ആദരാജ്ഞലികൾ നേർന്നുകൊണ്ട് എത്തുന്നത്. വിശ്വസിക്കാൻ ആകുന്നില്ല ഷോക്കിങ് എന്നാണ് ഗായിക സുജാത മോഹൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. അപ്രതീക്ഷിതമാണ് വിയോഗമെന്നും തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നുമാണ് ചിത്ര പറഞ്ഞത്

ഗായിക വാണി ജയറാമിന്റെ വിയോഗത്തില്‍ പ്രതികരണവുമായി കെ.എസ് ചിത്ര. അപ്രതീക്ഷിതമാണ് വിയോഗമെന്നും തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും ചിത്ര പറഞ്ഞു.

“മൂന്ന് ദിവസം മുന്‍പ് എന്നെ ഫോണില്‍ വിളിച്ചതേയുള്ളൂ. ഇത് സത്യം തന്നെയാണോ? ഞാന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ വാണിയമ്മ അതിഥിയായി വന്നത് ഈയിടെയാണ്. പത്മഭൂഷണ്‍ കിട്ടിയതിന് അമ്മയെ ഞങ്ങള്‍ ആദരിച്ചു. ഒരു സാരി ഞാന്‍ സമ്മാനമായി നല്‍കിയിരുന്നു. അതിന് ശേഷം എന്നെ വിളിച്ച് സാരി ഇഷ്ടമായെന്ന് പറഞ്ഞിരുന്നു. എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എനിക്ക് എന്താണ് പറയേണ്ടത് എനിക്കറിയില്ല. വാണിയമ്മ സംഗീതലോകത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. ഒരു പാട്ട് ഒറ്റതവണ കേട്ടാല്‍ മതി പെട്ടന്ന് പഠിച്ചെടുക്കും. തമിഴില്‍ ഞാന്‍ ഏറ്റവു കൂടുതല്‍ ഡ്യൂവറ്റ് പാടിയത് വാണിയമ്മയ്ക്ക് ഒപ്പമായിരിക്കും. എനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല ഈ മരണം” – കെ.എസ് ചിത്ര പറഞ്ഞു.

Noora T Noora T :