‘വാനമ്പാടി സീരിയൽ അവസാനിക്കുന്നു’; വെളിപ്പെടുത്തി സായ് കിരൺ..

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ സീരിയലുകളിൽ ഒന്നാണ് വാനമ്പാടി. ഇത്രയധികം പ്രേക്ഷക സ്വീകാര്യത നേടിയ നേടിയ ഒരു സീരിയൽ ഉണ്ടാവില്ല. കഴിഞ്ഞ ദിവസങ്ങളിലായി യൂട്യൂബിൽ സീരിയൽ അവസാനിക്കുന്നുവെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു

എന്നാൽ ഇപ്പോൾ ഇതാ സത്യാവസ്ഥ തുറന്ന് പറഞ്ഞ് നടന്‍ സായ് കിരണ്‍ രംഗത്ത്. സീരിയലിൽ മോഹൻ എന്ന കഥാപാത്രവുമായാണ് സായ് എത്തുന്നത്

സായ് കിരണിന്റെ പ്രതികരണം ഇങ്ങനെ.. ‘അയ്യോ, അത് രസമാണ്. ആരോ ഒരാള്‍ യൂട്യൂബില്‍ വന്ന് പറഞ്ഞു വാനമ്ബാടി സീരിയല്‍ ഇതാ അവസാനിക്കാന്‍ പോകുന്നേ എന്ന്. അത് കാട്ടുതീ പോലെ എല്ലായിടത്തുമെത്തി. അല്ലാതെ സീരിയല്‍ അവസാനിക്കാറായത് ആരും ഒഫീഷ്യല്‍ ആയിട്ട് പറഞ്ഞതല്ല. വാനമ്ബാടിയുടെ കഥ വച്ചു നോക്കുമ്ബോള്‍ ഇനിയും കാലങ്ങളോളം ചെയ്യാനുള്ള കഥയുണ്ട്. പെട്ടന്ന് കഴിയുമോ ഇല്ലയോ എന്നത് സംവിധായകനേയോ നിര്‍മ്മാതാവിനേയോ ആശ്രയിച്ചാണ്. ഇത് വെറുതെ ആരോ പറഞ്ഞതാണ്. കാര്യമാക്കി എടുക്കുന്നില്ല. അതൊരു വിധത്തില്‍ നമുക്ക് നല്ലതുമാണ് എന്ന് പറയാം.

Vanambadi

Noora T Noora T :