വാനമ്പാടിയിലൂടെ മലയാളി പ്രേക്ഷകരുടെ പപ്പിയായി മാറിയ താരമാണ് സുചിത്ര നായര്‍. അഭിനയത്തോടൊപ്പം തന്നെ നൃത്ത രംഗത്തും സജീവമാണ് താരം. റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരമ്പര മൂന്നര വര്‍ഷത്തെ യാത്ര അവസാനിച്ചിരിക്കുകയാണ്. പമ്പര അവസാനിച്ചതിന് ശേഷം സിയാൽ അനുഭവത്തെക്കുറിച്ച് സുചിത്ര ടൈംസ് ഇന്റര്‍നെറ്റിന് നല്കിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ്

‘ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രമാണ് പത്മിനി. കരിയറിലെ തന്നെ വലിയൊരു വഴിത്തിരിവ് കൂടിയായി മാറുകയായിരുന്നു വാനമ്പാടി. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തുടക്കത്തില്‍ അത്ര താല്പര്യമുണ്ടായിരുന്നില്ല, പത്മിനിയിലെ മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കിയതോടെയാണ് കഥാപാത്രത്തിന്റെ പ്രാധാന്യവും തിരിച്ചറിഞ്ഞത്. പത്മിനിക്ക് നല്ല വശവും ഉണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു പിന്നീട്. വാനമ്പാടി അവസാനിച്ചതോടെ എല്ലാവരേയും മിസ്സ് ചെയ്യുന്നുണ്ടെന്നും സുചിത്ര പറയുന്നു.

വാനമ്പാടിക്ക് ശേഷമുള്ള പുതിയ പ്രൊജക്ടിനെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. പരമ്പര തീര്‍ന്നതോടെ ബ്രേക്കെടുത്തിരിക്കുകയാണ് താരം. പുതിയ പ്രൊജക്ടുകളൊന്നും ഏറ്റെടുത്തിട്ടില്ല. ഷൂട്ടിംഗ് തിരക്കിലായതോടെ ഡാന്‍സ് പരിശീലനവും പഠനവും മുടങ്ങിക്കിടക്കുകയായിരുന്നു. അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്പര്യമെന്നും സുചിത്ര നായര്‍ പറയുന്നു.