അനുമോൾ മോഹന്റെ മകളാണെങ്കിൽ അവളെ വെറുതേവിടില്ല! വാനമ്പാടിയിലെ ആ ക്ലൈമാക്സ് ഇതാ

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് വാനമ്പാടി. പരമ്പരയിലെ മോഹനനും അനുമോളും പത്മിനിയുമെല്ലാം പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളുമാണ്. ഏറെ നാളത്തെ ലോക്ക്ഡൗണിന് ശേഷം സംഭവബഹുലമായിട്ടാണ് പരമ്പര മുന്നോട്ട് പോയത്. എന്നാൽ ഇപ്പോൾ വാനമ്പാടി പരമ്പര അതിന്റെ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.നിരവധി ആരാധകരുള്ള സീരിയൽ അവസാനിക്കുകയാണെന്നറിഞ്ഞതോടെ പ്രേക്ഷകർ നിരാശയിലാണ്. ഒരാഴ്ചക്കകം സീരിയൽ അവസാനിക്കുമെന്ന് അണിയറപ്രവർത്തകർ തന്നെ വ്യക്തമാക്കിയിരുന്നു.

സീരിയൽ തീരാറായെന്ന് അറിഞ്ഞതോടെ ക്ലൈമാക്സ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ സംശയം.ചിലർ ഹാപ്പി എൻഡിങ്ങാണെന്ന് പറയുമ്പോൾ ചിലർ അല്ലെന്നാണ് പറയുന്നത്.മോഹൻ വാങ്ങിയ വീട്ടിലെത്തുന്ന പത്മിനി അവിടെ നന്ദിനിയുടെ വലിയ ഛായാചിത്രം കാണുന്നതോടെ അനുമോൾ മോഹന്റെ മകളണെന്ന് മനസ്സിലാക്കുന്നു. അനുമോൾ മോഹന്റെ മകളാണെങ്കിൽ അവളെ വെറുതേവിടില്ലെന്നും പത്മിനിയുടെ ഭാവങ്ങളിൽ നിന്നും വ്യക്തമാണ്.

വാനമ്പാടിയുടെത് ഹാപ്പി എൻഡിങ്ങല്ലെന്ന് സുചിത്ര വ്യക്തമാക്കിയിരുന്നു. അനുമോൾ മോഹന്റെ മകളാണെന്ന് അറിയുന്നതോടെ അനുമോളെ ഏത് വിധേനയും ഇല്ലാതാക്കാൻ പപ്പി ശ്രമിക്കുമെന്നാണ് പലരും പറയുന്നത്.അനുമോൾക്ക് വിഷം കൊടുക്കുമെന്നും എന്നാൽ അതറിയാതെ തംബുരുവോ മറ്റാരെങ്കിലുമോ ആകും മരിക്കുന്നതെന്നും ഇതോടെ പത്മിനി ജയിലിലാകുമെന്നും മാനസാന്തരമുണ്ടാകുമെന്നുമെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്.എന്നാൽ ചിലർ ശുഭപ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.തംബുരുവിനെ മോഹൻ സ്വന്തം മോളായി അംഗീകരിച്ചത് പോലെ അനുവിനെ പപ്പിയും അംഗീകരിക്കുമെന്നാണ് ചിലരുടെ പ്രതീക്ഷ.ക്ലൈമാക്‌സ് കാണാൻ ആകാംഷയോടെ കാത്തിരിക്കയാണ് പ്രേക്ഷകർ.

സീരിയലിന്റെ ക്ലൈമാക്സിംഗ് ഷൂട്ട് കഴിഞ്ഞെന്ന് പറഞ്ഞ് താരങ്ങൾ തന്നെ എത്തിയിരുന്നു. ക്ലൈമാക്സം രംഗത്തെ അനുഭവം വിശദീകരിച്ചായിരുന്നു പലരും എത്തിയത്. 2017 ജനുവരിയിലാണ് വാനമ്പാടി സീരിയൽ സംപ്രേക്ഷണം ആരംഭിക്കുന്നത്. തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി.
മോമഹ്ന‍ കുമാറായി സായ് കിരണും,പത്മിനിയായി സുചിത്രയും രുക്മിണിയായി പ്രീയാ മേനോനും നിർമലയായി ഉമനായരുമാണ് വേഷമിട്ടത്. കൊയിലമ്മയിലെ നായകനെയും സായ്കിരൺ തന്നെയാണ് അവതരിപ്പിച്ചത്.ഇതാണ് വാനമ്പാടിയിലും അതേ കഥാപാത്രമായി സായ്കിരൺ എത്താൻ കാരണം.

Noora T Noora T :