സങ്കടങ്ങൾ മാറുന്നു! മലയാളികൾ കേൾക്കാൻ ആഗ്രഹിച്ച സന്തോഷ വാർത്ത ഉടൻ!

വേറിട്ട ആലാപന ശൈലിയിലൂടെ മലയാളികളുടെ ഇഷ്ടം നേടി എടുത്ത ഗായികയാണ് വൈക്കം വിജയലക്ഷ്മി. നിരവധി ഗാനങ്ങളാണ് ഗായിക മലയാളിയ്ക്ക് സമ്മാനിച്ചത്. തമിഴിലും ശ്രദ്ധേയമായ ഒരുപിടി ഗാനങ്ങൾ വൈക്കം വിജയലക്ഷ്മി ആലപിച്ചിട്ടുണ്ട്. . വൈക്കം വിജയലക്ഷ്മിയുടെ കാഴ്ച പ്രശ്നം പരിഹരിക്കാൻ ചികിത്സകൾ നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് വൈക്കം വിജയലക്ഷ്മി. അമേരിക്കയിൽ ചികിത്സ നടന്ന് കൊണ്ടിരിക്കുകയാണെന്ന് വൈക്കം വിജയലക്ഷ്മി പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗായിക. കാഴ്ചയില്ലാത്തതിന്റെ പേരിൽ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും വൈക്കം വിജയലക്ഷ്മി സംസാരിച്ചു.

കാഴ്ച ലഭിക്കാൻ വേണ്ടി അമേരിക്കയിൽ ചികിത്സയിൽ ആണ്. മരുന്ന് കഴിച്ച് കൊണ്ടിരിക്കുന്നു. ഞരമ്പിന്റെ പ്രശ്നം ഉണ്ടായിരുന്നു. അതെല്ലാം മാറി. ഇപ്പോൾ റെറ്റിനയുടെ പ്രശ്നമാണുള്ളത്. റെറ്റിന മാറ്റണം. ഇപ്പോൾ വെളിച്ചം തിരിച്ചറിയും. കാഴ്ച ലഭിക്കുമ്പോൾ അമ്മയെയും അച്ഛനെയും ദൈവത്തെയും കാണണമെന്നും വൈക്കം വിജയ ലക്ഷ്മി പറഞ്ഞു. ‌ ‘ജീവിതത്തിൽ ഇതുവരെ സാധ്യമാവാത്ത ആഗ്രഹം കാഴ്ച ലഭിക്കണം എന്നതാണ്. കാഴ്ചയില്ലാത്ത ജീവിതത്തിൽ ചില കാര്യങ്ങൾ ആലോചിക്കുമ്പോൾ വിഷമം തോന്നും. ചെറിയ ചെറിയ കാര്യങ്ങളിലെല്ലാം വിഷമം തോന്നും’

‘ആരെങ്കിലും എന്തെങ്കിലും വാങ്ങിയാൽ എന്നെ കാണിക്കാതെ ഇരിക്കുമ്പോൾ എനിക്ക് ഫീൽ ആവും. കാഴ്ചയില്ലാത്തതിനാൽ എന്നെ അവഗണിച്ചു എന്ന് തോന്നും. അച്ഛനും അമ്മയും സാധനങ്ങൾ കൈയിൽ തരും. സാരികളും വളകളുമെല്ലാം. തൊട്ട് നോക്കുമ്പോൾ വളരെ സന്തോഷം തോന്നും. പുറത്തേക്ക് പോവുമ്പോൾ സഹോദരിയൊക്കെ അമ്മയോ‍ടും മറ്റും അത് നോക്കൂ ഇത് നോക്കൂ എന്നൊക്കെ പറയുമ്പോൾ എനിക്ക് വിഷമം വരും’

എന്നെ അച്ഛനും അമ്മയും കൈപിടിച്ച് കൊണ്ടു വരുന്നത് ചിലർക്ക് ഇഷ്ടമാവില്ല. എന്തിനാണ് കൈ പിടിക്കുന്നതെന്ന് ചോദിക്കുമ്പോൾ ഞാൻ ദേഷ്യപ്പെടും. നിങ്ങൾക്ക് എന്റെ കൈപിടിക്കാൻ പറ്റില്ലെങ്കിൽ പിടിക്കേണ്ട എന്ന് ഞാൻ പറയും’ ദൈവത്തോട് ചോദിക്കാനുള്ള മൂന്ന് ചോദ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും വൈക്കം വിജയലക്ഷ്മി മറുപടി നൽകി. എപ്പോൾ കാഴ്ച വരുമെന്ന് ചോദിക്കും. ദൈവത്തിന് സുഖമാണോ എന്ന് ചോദിക്കുമെന്നും വിജയലക്ഷ്മി പറഞ്ഞു. തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പെരിമാറ്റത്തെക്കുറിച്ചും വിജയ ലക്ഷ്മി സംസാരിച്ചു. ഞാനാരാണെന്ന് മനസ്സിലായോ എന്ന ചോദ്യങ്ങൾ, ശബ്ദം കേട്ട് പറ, ഇത് ആരുടെ കൈയാണെന്ന് മനസ്സിലായോ തുടങ്ങിയ ചോദ്യങ്ങൾ എനിക്ക് ഇഷ്ടമേ അല്ലെന്നും ഗായിക വ്യക്തമാക്കി.

‘ജീവിതത്തിൽ ബഹുമാനം വേണം, ഗുരുത്വം വേണം, അച്ഛനോടും അമ്മയോടും സ്നേഹം വേണം. ഈശ്വര്യ ഭക്തി വേണം. സോഫ്റ്റ് ആയി ഇരിക്കേണ്ട സമയത്ത് സോഫ്റ്റ് ആവണം. ഹാർഡ് ആവേണ്ട സമയത്ത് അങ്ങനെയും വേണം. ജീവിതത്തിൽ എല്ലാം ഒരു അളവിൽ വേണം’ സ്വയം വിശ്വാസം വേണം. പക്ഷെ അത് അമിതമാവരുത്. അഹംഭാവം ഉണ്ടാവാൻ പാടില്ല. അത്തരം ആളുകളെ എനിക്ക് ഇഷ്ടമല്ല. സ്വയം പുകഴ്ത്തി സംസാരിക്കുന്നവരെ. ആരില്ലെങ്കിലും ദൈവം ഉണ്ടാവും. ധൈര്യം വിടാതിരിക്കുകയെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു.

അതേസമയം തന്റെ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും വൈക്കം വിജയലക്ഷ്മി മനസ്സ് തുറന്നിരുന്നു വിവാഹത്തിന് ശേഷം വളരെ ബുദ്ധിമുട്ടായിരുന്നു എന്നും ഭര്‍ത്താവ് ഒരു സാഡിസ്റ്റ് ആയിരുന്നു എന്നുമാണ് വിജയലക്ഷ്മി പറഞ്ഞത്. സംഗീതത്തെ നിരുത്സാസാഹപ്പെടുത്തുന്ന നിലപാടായിരുന്നു ഭര്‍ത്താവിന്റേത് എന്നും വൈക്കം വിജയലക്ഷ്മിപറയുകയുണ്ടായി

മിമിക്രി താരമായിരുന്ന അനൂപിനെ ആണ് വൈക്കം വിജയലക്ഷ്മി വിവാഹം കഴിച്ചിരുന്നത്. 2018 ലായിരുന്നു വിവാഹം. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം 2021 ല്‍ ഈ വിവാഹ ബന്ധം വേര്‍പിരിഞ്ഞു. ഇതിന് മുന്‍പ് ബഹ്‌റിനില്‍ നിന്നുള്ള സന്തോഷ് എന്നയാളുമായിട്ട് വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാല്‍ സംഗീതത്തിന് തടസമാകും എന്ന് കരുതി പിന്നീട് ഇതില്‍ നിന്ന് പിന്തിരിയുകയായിരുന്നു.

Noora T Noora T :