അനൂപിന് എന്റെ സംഗീതവും ഹ്യുമർസെൻസുമാണ് ഇഷ്ടമായത് – വൈക്കം വിജയലക്ഷ്മി

അനൂപിന് എന്റെ സംഗീതവും ഹ്യുമർസെൻസുമാണ് ഇഷ്ടമായത് – വൈക്കം വിജയലക്ഷ്മി

മലയാളികളുടെ പ്രിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി . സിനിമയിൽ സജീവമായി നിൽക്കുന്ന വൈക്കം വിജയലക്ഷ്മി വിവാഹിതയാകുകയാണ്. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍ . അനൂപാണ് വരന്‍. സംഗീതരംഗത്തുള്ള അറിവും വ്യക്തി പ്രഭാവുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് വൈക്കം വിജയലക്ഷ്മി പറഞ്ഞു. ‘രണ്ടു വര്‍ഷമായി അനൂപിനെ അറിയാം. ഈയിടെയാണ് വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നത്. എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു. കുടുംബംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. അതുകൊണ്ട് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല.

മിമിക്രി ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന് സംഗീതവും അറിയാം. എനിക്കും മിമിക്രിയും ഇഷ്ടമാണ്. രണ്ടുപേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

സെപ്തംബര്‍ 10 ന് വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹ നിശ്ചയവും മോതിരം മാറ്റവും നടക്കും. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. വൈക്കം ഉദയനാപുരം ഉഷാ നിലയത്തില്‍ വി മുരളീധരന്റേയും വിമലയുടേയും ഏക മകളാണ് വിജയലക്ഷ്മി.

vaikom vijayalakshmi about anoop and marriage

Sruthi S :