‘വടക്കും നാഥന്‍’ മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലിലേക്ക് വഴി മാറുന്നത് ഇങ്ങനെയാണ് .

പല്ലാവൂര്‍ ദേവനാരായണന്‍’ എന്ന വി.എം .വിനുചിത്രത്തിന്‍റെ സെറ്റില്‍ വെച്ച് ചിത്രത്തിന്‍റെ തിരക്കഥാകാരനും ഗാനരചയിതാവുമായ ‘ഗിരീഷ്‌ പുത്തഞ്ചേരി’മമ്മൂട്ടിയോട് പിഷാരടിയെന്ന ഒരു സംസ്കൃത പ്രൊഫസറുടെ വികാരസാന്ദ്രമായ കഥ പറഞ്ഞു.

”സംഭവം കൊള്ളാം.താന്‍ എഴുതി തുടങ്ങിക്കോ”.എന്ന്, മമ്മൂട്ടിയും പറഞ്ഞു.
പക്ഷേ,’വടക്കും നാഥന്‍ ‘എന്ന് പേരിട്ട ചിത്രത്തിന്‍റെ എഴുത്ത് ഒരുഘട്ടംപിന്നിട്ടപ്പോള്‍ മമ്മൂട്ടി മുന്‍പ് അഭിനയിച്ച ചില കഥാപാത്രങ്ങളുമായി സാമ്യം തോന്നുന്നോ എന്നൊരു സന്ദേഹം മമ്മൂട്ടിയില്‍ ഉടലെടുത്തു.അതിന്‍റെ തൊട്ടടുത്ത ദിവസം അപ്രതീക്ഷിതമായി മമ്മൂട്ടി മോഹന്‍ലാലിനെ കണ്ടുമുട്ടി.

സൗഹൃദ സംഭാഷണത്തിനിടയില്‍ ഗിരീഷ്‌ പുത്തഞ്ചേരിയുടെ സംസ്കൃത പ്രൊഫസറെ കുറിച്ച് മമ്മൂട്ടി ലാലിനോട് സൂചിപ്പിച്ചു.ലാല്‍ ചെയ്‌താല്‍ അത് ഗംഭീരമാവുമെന്നും മമ്മൂട്ടി കൂട്ടി ചേര്‍ത്തു. മമ്മൂട്ടിയുടെ ആത്മവിശ്വാസം കണ്ടപ്പോള്‍ മോഹന്‍ലാലും പച്ചകൊടി കാണിച്ചു. ഗിരീഷ്‌ പുത്തഞ്ചേരിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാലിന്‍റെ സംവിധാനത്തില്‍ 2006ല്‍ പുറത്തുവന്ന വടക്കും നാഥന്‍ മികച്ച വിജയം നേടിയതോടൊപ്പം മോഹന്‍ലാലിന്‍റെ ഭാവമനോഹരമായ അഭിനയമൂഹൂര്‍ത്തങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു.AshiqShiju

metromatinee Tweet Desk :