എസ്‌കലേറ്ററില്‍ നിന്നും വീണ് ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക് !! ഒടിയൻ പ്രതിസന്ധിയിൽ ?!
സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററില്‍ നിന്നും വീണു ഗുരുതര പരിക്ക്. മുബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. മുഖം ഇടിച്ചു വീണ ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് റിലീസിനെത്തുന്നത്. ഇതിനിടെയാണ് ആരാധകരെ വിഷമത്തിലാക്കുന്ന വാർത്ത വന്നത്. ഇതോടെ ഒടിയൻ പ്രതിസന്ധിയിൽ ആകുമോ എന്ന പേടിയിലാണവർ.
സിനിമയുടെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാകാനിരിക്കെ സംവിധായകന് സംഭവിച്ച അപകടത്തില്‍ ഒടിയന്‍ സിനിമാ അണിയറപ്രവര്‍ത്തരും ആശങ്കയിലാണ്. ഈ ആഴ്ച സെന്‍സറിന് സമര്‍പ്പിക്കാനിരിക്കെയാണ് സംവിധായനു അപകടം സംഭവിച്ചത്.
V.A Sreekumar Menon met with an accident