‘ഉയരെ’ പറക്കാൻ പല്ലവി ; ട്രെയ്‌ലർ നാളെ എത്തും !

ബോബി – സഞ്ജയ് ഒരുക്കുന്ന ചിത്രമാണ് ഉയരെ . ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെൺകുട്ടിയുടെ ജീവിത യാത്രയാണ് ഉയരെ പങ്കു വെയ്ക്കുന്നത് . നടി പാർവതിയാണ് പല്ലവിയായി എത്തുന്നത്. ടോവിനോ തോമസ് , ആസിഫ് അലി തുടങ്ങിയവർ അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനായി കാത്തിരിക്കുകയാണ് ആരാധകർ.

ട്രെയ്‌ലർ ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്ക് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ്അണിയറപ്രവർത്തകർ.പാര്‍വതിയുടെയും ആസിഫ് അലിയുടെയും ടൊവീനോ തോമസിന്റെയും ഫെയ്‌സ്ബുക്ക് പേജിലൂടെയാവും ട്രെയിലര്‍ റിലീസ് ചെയ്യുക. മനു അശോകന്‍ സംവിധാനം ചെയ്യുന്ന സഞ്ജയ്-ബോബി കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ ഉയരെയില്‍ പൈലറ്റ് ആകാന്‍ ആഗ്രഹിക്കുന്ന പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്.

ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

uyare movie trailer launch on april 17th

Sruthi S :