കിടിലൻ ട്രെയിലറുമായി ആകാംഷ ഉണർത്തി പാർവതിയുടെ ‘ഉയരെ ‘ .മികച്ചൊരു എന്റെർറ്റൈനെർ തന്നെ ആകും ചിത്രം എന്നതിന് സംശയമില്ല

ഏവരും ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് പാർവതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ആസിഫ് അലിയും ടോവിനോ തോമസും ഒപ്പം ഒന്നിക്കുന്ന ‘ഉയരെ ‘.ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ കൂടി എത്തിയതോടെ പ്രേക്ഷകരുടെ ആവേശവും ഒപ്പം കൂടിയിരിക്കുകയാണ് .

നവാഗത സംവിധായകനായ മനു അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉയരെ .ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതമാണ് ‘ഉയരെ’ എന്ന ചിത്രം പറയുന്നത്. ഇന്നത്തെ സമൂഹത്തില്‍ എറെ പ്രാധാന്യം ഉള്ളൊരു ചിത്രം. ആസിഡ് ആക്രമണത്തിന് ഇരയായി, പിന്നീട് ജീവിതം തിരിച്ചു പിടിച്ച നിരവധി പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റും ഉണ്ട്. ഇങ്ങനെ ഒരു വിഷയം ആദ്യ ചിത്രത്തിനായി തിരഞ്ഞെടുത്തതില്‍ തന്നെ തീര്‍ച്ചയായും മൂവരും കൈയ്യടി അര്‍ഹിക്കുന്നുണ്ട് .


മലയാളത്തിൽ ഇപ്പോഴത്തെ ഏറ്റവും മികച്ച നടി പർവതിയാണെന്നും. സിനിമയ്ക്ക് വേണ്ടി പാർവതിയുടെ എഫ്ഫർട്ട്സ് വളരെ വലുതായിരുന്നെന്നും ബോബിയും സഞ്ജയും പറഞ്ഞു. ആഗ്രയിൽ പോയി ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടികളെ കാണുകയും അവരുടെ ജീവിതത്തെപ്പറ്റി അറിയുകയും ചെയ്തു. ഏവിയേഷൻ പഠിപ്പിക്കുന്ന ഇന്സ്ടിട്യൂട്ടിൽ പോയി പൈലറ്റിന്റെ ബേസിക് കാര്യങ്ങൾ പഠിക്കുകയും ചെയ്തു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്നു പറച്ചിൽ.

Start writing or type / to choose a block

ഓഡിയോ റിലീസ് നിര്‍വ്വഹിച്ചത് മമ്മൂട്ടിയാണ്. ഗോപിസുന്ദറാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദും ഷോബിയും മുകേഷ് മുരളീധരനുമാണ് ഛായാഗ്രഹണം. മഹേഷ് നാരയണനാണ് എഡിറ്റിംഗ്. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു സിനിമയുടെ ചിത്രീകരണം.

ചിത്രത്തിൽ പൈലറ്റ് ആകാന്‍ ആഗ്രഹിക്കുന്ന പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്.ചിത്രത്തിൽ പൈലറ്റിന്‍റെ വേഷത്തിലുള്ള പാര്‍വതിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ആസിഫ് അലി ഗോവിന്ദ് എന്ന കഥാപാത്രമായും ടൊവിനോ വിശാല്‍ എന്ന കഥാപാത്രമായുമാണ് ചിത്രത്തിലെത്തുന്നത്. ‘ലില്ലി’, ‘തീവണ്ടി’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോൻ, ‘ആനന്ദം’, ‘മന്ദാരം’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയപ്രകടനം കാഴ്ചവെച്ച അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാര്‍വതിയുടെ അച്ഛന്‍റെ വേഷത്തില്‍ രഞ്ജി പണിക്കറും പ്രധാനവേഷത്തിലുണ്ട്.

Write caption…

uyare movie awesome trailer

Abhishek G S :