തന്റെ മകന്റെ പഠിപ്പ് സ്‌പോണ്‍സര്‍ ചെയ്തത് മോഹന്‍ലാൽ;അദ്ദേഹത്തോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്!

സൂപ്പർ സ്റ്റാർ മോഹൻലാലിനോട് തനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ടന്ന് പറയുകയാണ് പഴയകാല നടി ഉഷാറാണി.തന്റെ മകന്റെ പഠിപ്പ് സ്‌പോണ്‍സര്‍ ചെയ്തത് മോഹന്‍ലാലാണ് എന്ന കാര്യമാണ് ഉഷാറാണി പങ്കുവെയ്ക്കുന്നത്. ഇത് തുറന്നു പറയാന്‍ യാതൊരു മടിയുമില്ലെന്നും അഭിമാനമാണെന്നും ഉഷാറാണി പറയുന്നു.

ഇന്ന് തന്റെ മകന്‍ ജോലി ചെയ്തു കുടുംബം നോക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണിലും അദ്ദേഹം വിളിച്ചിരുന്നു, എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ പറയാന്‍ മടിക്കരുത് എന്നു അദ്ദേഹം പറഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞു പോയെന്നും ഉഷാറാണി പറയുന്നു.

തന്നെ മാത്രമല്ല എല്ലാവരെയും വിളിച്ച് അദ്ദേഹം കുശലാന്വേഷങ്ങള്‍ നടത്തിയെന്നും ആവശ്യക്കാര്‍ക്ക് വേണ്ട സഹായവും എത്തിച്ചതായും നടി പറഞ്ഞു. എപ്പോഴും തന്റെ പ്രാര്‍ത്ഥനയില്‍ മോഹന്‍ലാലിന് സ്ഥാനമുണ്ടെന്നും അദ്ദേഹത്തിനോട് വളരെയധികം കടപ്പെട്ടിരിക്കുന്നുവെന്നും ഉഷാറാണി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

usha rani about mohanlal

Vyshnavi Raj Raj :